സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം 2): മെര്‍ലയേണ്‍ പാര്‍ക്ക്

0
Photo Credits: DragonflysPhotography

സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം 2)  : മെര്‍ലയേണ്‍ പാര്‍ക്ക് 

ഏറ്റവും വലിയ മെര്‍ലയേണ്‍ സെന്റൊസയിലാണ് . മുപ്പത്തിയേഴ് അടി ഉയരമാണ് ഇതിന്. ഒരെണ്ണം മൌന്റ്റ്‌ ഫാബറില്‍ സ്ഥിതി ചെയ്യുന്നു. ഒരു മെര്‍ലയേണ്‍ ടൂറിസം കോര്‍ട്ടിലും.

നിരവധി ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് മെര്‍ലയേണ്‍ പാര്‍ക്ക്. പ്രത്യേകിച്ചും ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നത് സഞ്ചാരികള്‍ക്ക് ഹരമാണ്. പാര്‍ക്കില്‍ നിന്നും നോക്കിയാല്‍ ശാന്തമായി ഒഴുകുന്ന സിംഗപൂര്‍ പുഴയും, അതില്‍ നിരവധി ബോട്ടുകളും, കൂടാതെ മനോഹരമായ മെറീന ബേ ബില്‍ഡിംങ്ങും, ആര്‍ട്ട് സയന്‍സ് മ്യൂസിയവും, സിംഗപൂര്‍ ഫ്ലയറും, എസ്പ്ലനേഡ് തിയേറ്ററും, ആകാശ ചുംബികളായ‌ അനേകം കെട്ടിടങ്ങളും കാണാം.

കാഴ്ചകള്‍ കണ്ട്, കഥകള്‍ പറഞ്ഞു, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കാന്‍ നിരവധി ഭക്ഷണ ശാലകളും ഇതിനരികില്‍ ഉണ്ട്. ന്യൂ ഇയര്‍, നാഷണല്‍ ഡേ ആഘോഷങ്ങളുടെ മനോഹര കാഴ്ചകളും ഇവിടെ നിന്നും ആസ്വദിക്കാം. അത് കാണാനായ് ആയിരങ്ങളാണ് എത്തി ചേരുന്നത്‌. ഇവിടെ നടക്കുന്ന ലൈറ്റ് ഷോകളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്

രാത്രികളില്‍ ‍മെര്‍ലയേണ്‍ പാര്‍ക്കിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ കുളിച്ചു നിൽക്കുന്ന സിംഗപൂരിനെ കാണാന്‍  പ്രത്യേക രസമാണ്. മെർലയേണ്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് നല്‍കുന്നത് മറക്കാന്‍ കഴിയാത്ത അനുഭവമാണ്, ഓര്‍മ്മയാണ്. അത് കൊണ്ട് തന്നെയാവാം വർഷത്തില്‍ രണ്ടു മില്ല്യണോളം പേരുടെ കൈയില്‍ എന്നെന്നേക്കുമായി സൂക്ഷിച്ചുവെയ്ക്കാനായ് മെർലയേണിനോടൊപ്പമുള്ള ഫോട്ടോകള്‍ ഉണ്ടാകുന്നത്.…

(തുടരും..)

സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം 1)