നികുതിയുള്‍പ്പെടെ കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വെറും 1400 രൂപ മാത്രം

0
 
 
 
കൊച്ചി : കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്ന ഏറ്റവും പുതിയ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യാന്‍ നികുതിയുള്‍പ്പെടെ വെറും 1400 രൂപ (S$30) മാത്രം .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം ,നികുതി എന്നിവ ഉള്‍പ്പെടെയാണ് 1400 രൂപ .  കൊച്ചി എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചെറിയ തുകയ്ക്ക് ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്   സര്‍വീസ് നടത്തുന്നത് ഇതാദ്യമാണ് .
 
ആദ്യം ബുക്ക്‌ ചെയ്യുന്ന കുറച്ചുപേര്‍ക്ക്‌ മാത്രമായിരിക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാവുക .റിട്ടേണ്‍ ടിക്കറ്റ് നികുതിയുള്‍പ്പെടെ ഏകദേശം 8000 രൂപയോളം ആയിരിക്കും .ഏപ്രില്‍ 24 മുതലാണ്‌ വിമാനം സര്‍വീസ് തുടങ്ങുന്നത് .പല ദിവസങ്ങളിലെയും ഓഫര്‍  ടിക്കറ്റുകള്‍വിറ്റ് പോയെങ്കിലും ഏപ്രില്‍ 28,29,30 തുടങ്ങിയ മിക്ക ദിവസങ്ങളിലെക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ് .എന്നാല്‍ ഇതേ ദിവസങ്ങളില്‍ എയര്‍ ഏഷ്യയ്ക്ക് 7000 രൂപയും ,മലേഷ്യ എയര്‍ലൈന്‍സിന് 11000 രൂപയുമാണ് ടിക്കറ്റ് നിരക്ക് .
 
മികച്ച സര്‍വീസാണ് മാലിന്‍ഡോ എയര്‍ നല്‍കുന്നതെന്നാണ്  പൊതുവേയുള്ള അഭിപ്രായം .വിസിറ്റ് മലേഷ്യ ഇയര്‍ 2014-ന്‍റെ  ഭാഗമായിട്ട് കൂടിയാണ് മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് .ടിക്കറ്റുകള്‍ www.malindoair.com എന്ന സൈറ്റില്‍ നിന്ന് ബുക്ക്‌ ചെയ്യാവുന്നതാണ് .