സിംഗപ്പൂരില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി..

0

Photo: Lijesh

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ആദ്യ പരിപാടി, മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച "ഓണം നൈറ്റ്‌-2014", ആഗസ്റ്റ്‌ രണ്ടാംതീയതി എസ്പ്ലനേഡ്‌ തീയറ്ററിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്നു.

പ്രശസ്ത സിനിമാതാരം മഞ്ചു വാരിയരുടെ നൃത്തങ്ങള്‍, ചലച്ചിത്ര പിന്നണിഗായിക, പത്മശ്രീ കെഎസ് ചിത്രയുടെ നേതൃത്വത്തില്‍, മധു ബാലകൃഷ്ണന്‍, ഫ്രാങ്കോ, നജീം അര്‍ഷാദ്, മൃദുല വാരിയര്‍ എന്നിവര്‍ പങ്കെടുത്ത സംഗീതനിശ എന്നിവ ഓണം നൈറ്റ്‌നോടനുബന്ധിച്ച് അരങ്ങേറി. ചടങ്ങില്‍,  സിംഗപൂരിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ശ്രീമതി വിജയ്‌ താക്കൂര്‍ സിംഗ് മുഖ്യാതിഥി ആയിരുന്നു.

LEAVE A REPLY