‘ഐ’ സിംഗപൂരിലെ തിയേറ്ററുകളിലും ഹൌസ് ഫുള്‍

0

ജെന്റില്‍മാന്‍, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, അന്യന്‍, ശിവാജി, യന്തിരന്‍ മുതലായ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ശങ്കര്‍ ചിത്രം 'ഐ' തിയേറ്ററുകളില്‍. കഴിഞ്ഞ പൊങ്കല്‍ നാളിലാണ് ഈ റൊമാന്റിക് ത്രില്ലര്‍, പ്രദര്‍ശനത്തിനെത്തിയത്. ‘ഐ’ യുടെ ഹിന്ദി തെലുങ്ക് പതിപ്പുകളും പ്രദര്‍ശനത്തിനു എത്തിയിട്ടുണ്ട്.

ജീവിത യാഥാര്‍ത്ഥ്യത്തെ, ഫിക്ഷന്‍ രൂപത്തിലാണ് ഇത്തവണ ശങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന് രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, വിക്രം അവതരിപ്പിച്ച ലിംഗേശന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് എതിരൊരഭിപ്രായമില്ല. അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തില്‍ വിക്രം കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം മനോഹരമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ച്, ബ്രിട്ടീഷുകാരിയായ എയ്മി ജാക്സണ് പ്രേക്ഷക മനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുന്നു. നടന്‍ സുരേഷ് ഗോപി ഇതില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 നൂറു കോടിയിലധികം മുതല്‍ മുടക്കി ചിത്രീകരിച്ച ഈ ചിത്രം ചൈന, കൊടൈക്കനാല്‍, ബാങ്കോക്ക്, ജോധപൂര്‍, മൈസൂര്‍ പോലുള്ള മനോഹര ലോകേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.  മനോഹര ഗാനങ്ങളും ഗാന രംഗങ്ങളും നിറഞ്ഞതാണ് ഈ ചിത്രം.  A R റഹ്മാന്‍ ആണ് സംഗീത സംവിധാനവും, പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചത്. ഹോളിവുഡ് ആക്ടര്‍ അര്‍നോള്‍ഡ് മുഖ്യാതിഥിയായ സദസ്സില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നേരത്തെ ഇതിന്‍റെ ഓഡിയോ ലോഞ്ച് ചെയ്തിരുന്നു. ‘ഐ’ ലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ആയി മാറിയിരിക്കുകയാണ്.

 ശങ്കര്‍ ചിത്രത്തെക്കുറിച്ചുള്ള ജനങ്ങള്‍ക്കുള്ള പ്രതീക്ഷയില്‍ ഇത്തിരി കുറവ് വന്നെങ്കിലും, കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, സാങ്കേതിക തികവ്, മികച്ച ചിത്രീകരണം ഇവ പ്രേക്ഷകര്‍ക്ക് നല്ലൊരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് ഉറപ്പാണ്.

ചിത്രം ഗോള്‍ഡന്‍ വില്ലജ്, കാതെ, തിയേറ്ററുകളില്‍ ഹൌസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ് .