ബുക്ക് ചെയ്ത പണം തിരികെ നല്‍കുന്നു ;4 വര്‍ഷം നീണ്ട ടൈഗര്‍ എയര്‍ തിരുവനന്തപുരം സര്‍വീസിന് അന്ത്യം

0
സിംഗപ്പൂര്‍ : ടൈഗര്‍ എയര്‍ തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നതായി അറിയിച്ചു . സെപ്റ്റംബര്‍ 20-ന് ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ നിരക്ക് തിരികെ നല്‍കുന്നതായി  ടൈഗര്‍ എയര്‍ യാത്രക്കാരെ ഇമെയില്‍ ,എസ്.എം.എസ് വഴി അറിയിച്ചു . ടൈഗര്‍  യാത്രക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു 
 
"Thank you for choosing Tigerair.
 
Based on a recent network review, we have decided to discontinue flights for your chosen route.Your flight booked under reservation XXXXX, has been cancelled.
We apologise for getting in the way of your travel plans. We assure you that a full refund for your flight(s) to the original form of payment will be completed within 30 working days.If you have paid for your flight(s) via AXS, please contact our call centre to confirm your name as per your bank records together with your mailing address as your refund will be in the form of a cheque.If you booked your flight(s) via a third party or travel agent, your refund will be processed through them.
Please ensure that the passengers in your travelling party are informed as soon as possible"
 
ടൈഗര്‍ എയറിന്  ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് തിരുവനന്തപുരത്തേക്ക് നിലവിലുള്ളത് . ചിലവുകുറഞ്ഞ എയര്‍ലൈന്‍സ്‌ ആയതുകൊണ്ട് സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് അനുഗ്രഹമായിരുന്നു ഈ സര്‍വീസ്.നല്ല രീതിയില്‍ യാത്രക്കാരുള്ള ഈ റൂട്ടില്‍ നിന്ന് ടൈഗര്‍ എയര്‍ പിന്‍വാങ്ങാനുള്ള സാഹചര്യം അറിവായിട്ടില്ല .എന്നാല്‍ ഇക്കാലയളവില്‍ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയ വിമാനകമ്പനി വന്‍സാമ്പത്തികബാധ്യതയുമായി നട്ടം തിരിയുകയാണ്.യാത്രക്കാര്‍ കുറവാണെന്ന് കാണിച്ച് 2008-ഇല്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയും പിന്നീട് 3 വര്‍ഷത്തിനു ശേഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ യാത്രക്കാര്‍ അപേക്ഷകള്‍ നല്‍കിയാല്‍ എയര്‍ലൈന്‍സ്‌ സര്‍വീസ് തുടരാനുള്ള സാധ്യതകളുണ്ടെന്നാണ് മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യകതമാകുന്നത് .
 
തിരുവനന്തപുരം സര്‍വീസ് ടൈഗര്‍ എയര്‍ നിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ സഹായിക്കുന്നത് സില്‍ക്ക് എയറിനെ ആയിരിക്കും .കൂടാതെ എയര്‍ ഏഷ്യ തിരുവനന്തപുര നിന്ന്ത്ത്   കൊലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങാനും ഇത് കാരണമായേക്കാം .
 
എന്നാല്‍ ഈ തീരുമാനം സിംഗപ്പൂരിലുള്ള തെക്കന്‍ കേരളത്തില്‍ നിന്നുള്ള ആളുകളെ കൂടുതല്‍ ദോഷകരമായി ബാധിക്കും .ചിലവു കുറഞ്ഞ യാത്രയ്ക്ക് കൊച്ചിയെയോ , തമിഴ് നാട്ടിലെ എയര്‍പോര്‍ട്ടുകളെയോ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് യാത്രക്കാരെ നയിക്കും .