കള്ളപ്പണം: ഇന്ത്യയും സിംഗപ്പൂരും വിവരം കൈമാറും

0

 

ന്യൂദല്‍ഹി: കള്ളപ്പണക്കാരുടെയും നികുതി വെട്ടിപ്പുകാരുടെയും വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യയും സിംഗപ്പൂരും പരസ്പരം കൈമാറും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍െറ ഭാഗമായാണ് പട്ടിക കൈമാറുന്നത്. സിംഗപ്പൂര്‍ ഇന്‍ലന്‍ഡ് റവന്യൂ അതോറിറ്റിയിലെ (ഐ.ആര്‍.എ.എസ്) ഉന്നത സംഘം കേന്ദ്ര നികുതി വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി രേഖകള്‍ കൈമാറും.
തിങ്കളാഴ്ച തുടങ്ങുന്ന ദ്വിദിന ചര്‍ച്ചയില്‍ കള്ളപ്പണം തടയാന്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യും.

 

LEAVE A REPLY