സിംഗപ്പൂര്‍ ലോകത്തിലെ ഒന്നാമത്തെ മികച്ച ‘ ഹെല്‍ത്തി ‘ രാഷ്ട്രം

0

 

ലോകത്തിലെ 145 രാജ്യങ്ങളില്‍ നടത്തിയ ആരോഗ്യസര്‍വ്വേപ്രകാരം ഏറ്റവും മികച്ച ‘ഹെല്‍ത്തി’ രാഷ്ട്രം സിംഗപ്പൂരാണെന്ന് കണ്ടെത്തി. അമേരിക്കയിലെ ‘ബ്ളുംബര്‍ഗ്’ നടത്തിയ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത് കുറഞ്ഞത് ഒരു ദശലക്ഷം ജനസംഖ്യയുള്ള രാജ്യങ്ങളെയാണ്. 92.52 ശതമാനം ഹെല്‍ത്ത് സ്കോറും 3.07 ശതമാനം ഹെല്‍ത്ത് റിസ്ക് പെനാള്‍ട്ടിയുമുള്ള സിംഗപ്പൂരാണ് ലോകത്തിലെ ഒന്നാമത്തെ ‘ഹെല്‍ത്തി’ രാഷ്ട്രമെന്ന് ഈ സര്‍വ്വെയില്‍ നിന്ന് തെളിഞ്ഞിരിക്കുന്നു.
ഇത്രയും ബൃഹത്തായ ഒരു സര്‍വ്വെ എങ്ങനെ സാധ്യമായി എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവും. എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങളുടെയും ആധുനിക വിവര-സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ഈ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് ഈ കാലഘട്ടത്തിന്റെ നേട്ടമാണ്.
അതിന് തെരഞ്ഞെടുത്ത മാനദണ്ഡങ്ങള്‍ ചുവടെ.
* വായുമലിനീകരണംപോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുടെ അവസ്ഥ
* ജനസംഖ്യക്ക് ആനുപാതികമായ ശുദ്ധജലലഭ്യതയും പ്രാഥമികസൌകര്യങ്ങളും
* ശിശുമരണനിരക്ക്
* ക്ഷയരോഗനിരക്ക്
* ആയിരം ആളുകള്‍ക്കെന്ന കണക്കിന് ജനറല്‍ ഡോക്ടര്‍മാരുടെയും സ്പെഷ്യലിസ്റുകളുടെയും സാന്ദ്രത *അവപോഷണനിരക്ക്
* സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരോഗ്യജീവിതദൈര്‍ഘ്യം
* ലഭ്യമായ ആരോഗ്യസംരക്ഷണസംവിധാനങ്ങള്‍
* എച്ച്.ഐ.വി./എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളുടെ കുറഞ്ഞ നിരക്ക്
ആരോഗ്യത്തിന് ഹാനികരമായ പുകവലിയുടെയും മദ്യപാനത്തിന്റെയും ഉപയോഗനിരക്ക് ആരോഗ്യക്ഷമത നിശ്ചയിക്കുന്നതില്‍ ഉപയോഗിക്കുകയുണ്ടായി. വര്‍ഷാവര്‍ഷം നിരക്കുകളിലുണ്ടാവുന്ന ചാഞ്ചാട്ടം ലഘൂകരിക്കാന്‍ അഞ്ചുവര്‍ഷത്തെ ശരാശരി നിരക്കുകള്‍ കണ്ടെത്തിയാണ് പഠനം നടത്തിയത്.
89.07 ശതമാനം ഹെല്‍ത്ത് ഗ്രേഡോടുകൂടി ഇറ്റലി ഏറ്റവും മികച്ച ആരോഗ്യരാഷ്ട്രങ്ങളില്‍ രണ്ടാമതെത്തി. 88.83 ശതമാനം ഹെല്‍ത്ത് ഗ്രേഡോടുകൂടി ആസ്ട്രേലിയ മൂന്നാംസ്ഥാനത്തും.
ബ്ളുംബെര്‍ഗിന്റെ മികച്ച ‘ഹെല്‍ത്തി’ രാഷ്ട്രങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലെത്തിയ പത്ത് രാജ്യങ്ങളും അവയുടെ ഗ്രേഡ്നിലയും ചുവടെ:
രാജ്യം സ്ഥാനം
സിംഗപ്പൂര്‍ 1
ഇറ്റലി 2
ആസ്ട്രേലിയ 3
സ്വിറ്റ്സര്‍ലാന്റ് 4
ജപ്പാന്‍ 5
ഇസ്രായേല്‍ 6
സ്പെയിന്‍ 7
നെതര്‍ലാന്റ് 8
സ്വീഡന്‍ 9
ജര്‍മ്മനി 10
അമേരിക്ക മുപ്പത്തിമൂന്നാമത്  വിവരസാങ്കേതികവിദ്യ-ആണവ-കാര്‍ഷിക- ഉല്‍പ്പാദനമേഖലകളില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ലോകത്തെ സമ്പന്നരാജ്യമായ അമേരിക്ക ലോകാരോഗ്യ സര്‍വ്വേയില്‍ 33-ാമത്തെ സ്ഥാനത്താണ് നില്‍ക്കുന്നത്. അതേസമയം ഭൂരിഭാഗം ആഫ്രിക്കന്‍രാജ്യങ്ങളുടെയും സ്ഥാനം നൂറിനു പിന്നിലാണ്.
ഈ ഇനത്തില്‍ ഇടം നേടിയ ആദ്യ നാല്പതു രാജ്യങ്ങള്‍ താഴെ