ഇതളുകളുടെ രണ്ടാം ലക്കം പ്രസിദ്ധീകരിച്ചു

0

സിംഗപ്പൂര്‍: മലയാളികള്‍ക്കുള്ള ഓണ സമ്മാനമായി തിരുവോണനാളില്‍ എം ഐ എസ്സിന്‍റെ ഇ-മാഗസിന്‍ ഇതളുകളുടെ രണ്ടാം ലക്കം  (ഓണപ്പതിപ്പ്) പ്രസിദ്ധീകരിച്ചു. അറിവിനും ആരോഗ്യത്തിനും ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന ഒട്ടേറെ വിഭവങ്ങളുമായി പുറത്തിറക്കിയ ഇതളുകളുടെ ഓണപ്പതിപ്പ് വായനക്കാര്‍ക്ക് ഒരു ഓണസദ്യ പോലെ ആസ്വാദ്യകരമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

മാവേലിനാടിന്‍റെ നന്മകളും പഴയകാല ഓണ ഓര്‍മ്മളും കൈ കോര്‍ക്കുമ്പോള്‍ ഹൃദയസ്പര്‍ശിയായ ഇന്ന് ഓണമാണ് എന്ന കവിതയും  ഓര്‍മയിലെ ഓണം എന്ന ചെറുകഥയും, ഓണത്തിന്‌ മാധുര്യമേകാന്‍ പാചകം, റോബോര്‍ട്സിന്‍റെ ലോകത്തെ കുറിച്ച് വിശദീകരിച്ച The Amazing World of Roborts, ആരോഗ്യത്തിനായി അറിവുപകരുന്ന ലേഖനങ്ങള്‍, ഹാസ്യ കഥകള്‍, കാര്‍ട്ടൂണുകള്‍ , ചിത്രരചനകള്‍, തുടങ്ങിയവ മലയാളിക്ക്‌ സമൃദ്ധമായി ഓണമാഘോഷിക്കാന്‍ ഇതളുകള്‍ ഒരുക്കുന്നവയാണ്.

പൂനുള്ളാന്‍ തുമ്പയും, പൂവിടാന്‍ മുറ്റങ്ങളും, ഓണമറിയിച്ചുകൊണ്ടുള്ള തുമ്പികളും, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകനും, അവന്‍റെ തൂമ്പയും, ചട്ടിപന്തുകളിയും, മാവിന്‍റെ കൊമ്പിലിട്ട ഊഞ്ഞാലും,പുള്ളുവന്‍റെ വീണയും, പാണന്‍റെ കുടയും, മക്കളും,  മക്കളുടെ മക്കളും,  അവരുടെ മക്കളും ഒന്നിച്ചിരുന്നുള്ള ഓണമുണ്ണലും, ഓണപ്പുടവ വാങ്ങുമ്പോഴുള്ള അളവുറ്റ ആഹ്ലാദവും, മറ്റ് സ്നേഹവും, സന്തോഷവും, സാഹോദര്യവും, ഐക്യവും ചേര്‍ന്നുള്ള ഓണക്കാഴ്ചകള്‍ ഇന്ന് എങ്ങും മാഞ്ഞു കൊണ്ടിരിക്കുന്നു. വരും തലമുറയുടെ വലിയ നഷ്ടമായേക്കാവുന്ന ഇത്തരം നമ്മുടെ സ്വന്തം സാംസ്കാരിക സമ്പത്ത്‌ പകര്‍ന്നു കൊടുക്കുവാനുള്ള അവസാന കണ്ണിയാണ് നാമേവരും എന്ന് വിനയപൂര്‍വ്വം ആമുഖത്തിലൂടെ  ഓര്‍മ്മപ്പെടുത്തുവാനും ഇതളുകളുടെ ചീഫ്‌ എഡിറ്റര്‍ ആയ സത്യന്‍ പൂക്കൂട്ടത്ത് മറന്നില്ല
( ഇതളുകളുടെ ഓണപ്പതിപ്പിനു സന്ദര്‍ശിക്കുക: www.sgmalayalees.com  )