സിംഗപ്പൂര്‍ നവരാത്രി ആഘോഷങ്ങള്‍

0

സിംഗപ്പൂര്‍: ദുര്‍ഗ്ഗ പഞ്ചമിയുടെ ആനന്ദമേള, ആഘോഷങ്ങളോടെ സിംഗപ്പൂരിലും തുടക്കമായി. ഒക്ടോബര്‍ 24 വരെ ഓരോ ദിവസവും വിശിഷ്ട പൂജകളുടെയും ആഘോഷങ്ങളുടെയും ദിനങ്ങളാണ്. സിംഗപ്പൂരില്‍ പ്രധാന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ബംഗാളി അസോസിയേഷന്‍ സിംഗപ്പൂര്‍ ആണ്. 19-നു ദുര്‍ഗ്ഗപഞ്ചമി, 20 നു മഹാഷഷ്ടി 21നു മഹാസപ്തമി 22നു മഹാഅഷ്ടമി, 23നു മഹാനവമി, 24 നു മഹാദശമി പൂജകളോടെയാണ് ലോകാംമ്പയുടെ മഹാഉത്സവം കൊണ്ടാടപ്പെടുന്നത്. 19 മുതല്‍ 24 വരെ റെസ് കോഴ്സ്‌ റോഡിലെ റെഡ്‌ ക്രോസ് ഗ്രൌണ്ടിലാണ് പൂജകളും പരിപാടികളും നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് ആഘോഷങ്ങള്‍.

ദക്ഷിണേന്ത്യയുടെ എല്ലാ ഭാഗങ്ങളിലും  ദുര്‍ഗ്ഗാ പൂജയുടെ ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മഹിഷാസുരന്‍റെ, തിന്മയുടെ മേല്‍ ദുര്‍ഗ്ഗാദേവിയുടെ വിജയത്തിന്‍റെ സ്മരണ ഉണര്‍ത്തിയാണ് ദുര്‍ഗ്ഗാപൂജയോടോപ്പം പ്രകൃതിമാതാവിന്‍റെ പൂജയും ആചരിക്കപ്പെടുന്നത്.

മഹിഷാസുര മര്‍ദ്ധിനിയുടെ ഈണം തുടിക്കുന്ന പൂജാദിനങ്ങള്‍ ദേവിരൂപങ്ങള്‍ ജലനിമഞ്ജനം ചെയ്യുന്നതോടെ അവസാനിക്കും. അംബാ മാതാവിന്‍റെ അനുഗ്രഹത്താല്‍ സന്തോഷം നിറഞ്ഞ ദര്‍ബ രാവുകള്‍ ഇനി ഡാന്ടിയ നൃത്തചുവടുകളിലും ശബ്ദങ്ങളിലും ഉണര്‍ന്നിരിക്കും.

മലയാളികള്‍ അധികവും മഹാനവമി, വിജയദശമി, ദിവസങ്ങള്‍ ആണ് വിശേഷമായി ആഘോഷിക്കുന്നത്. പുസ്തകങ്ങളും ജോലി സാമഗ്രികളും പൂജ ചെയ്യപ്പെടും. പുത്തന്‍ അറിവിന്‍റെ പടികയറുവാന്‍ കുരുന്നുകള്‍ ദേവി സന്നിധിയില്‍ ആദ്യമായി എത്തുന്നതും ഋതുക്കളുടെ മാറ്റം നടക്കുന്നതും ഈ ഉത്സവ കാലത്താണ്.

തമിഴ്നാട്ടിലെ ബൊമ്മ ഗോലു, നവരാത്രി ഉത്സവകാലത്തെ പ്രത്യേകതയാണ്. ദുര്‍ഗ്ഗയും ലക്ഷ്മിയുംസരസ്വതിയും പൂജിക്കപ്പെടുമ്പോള്‍, വര്ഷം മുഴുവന്‍ ശേഖരിച്ച ഒരു കൂട്ടം ബോക്കകളാല്‍ അലങ്കരിച്ച പൂജാമുറിയില്‍ ബോമ്മക്കോലം ഒരുക്കുന്നു. മഹിഷാസുരനെതിരെ ദുര്‍ഗ്ഗയുടെ സൈന്യമായിഈ ബോക്കകളെ സങ്കല്‍പ്പിച്ചു പോരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ദുര്‍ഗ്ഗാ പൂജ കൊണ്ടാടപ്പെടുന്നു. ശരത്കാല പൌര്‍ണ്ണമിയില്‍ ദര്‍ബയും ദാന്‍ഡിയയും  പൂജാ മണ്ഡളുകളില്‍ ആടി ഉണരുമ്പോള്‍ അടുത്ത ഒരു വര്‍ഷത്തെ ധനവും ഐശ്വര്യവും വിദ്യയും ജീവിത സുരക്ഷയും ദേവി പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയ്ക്ക് പുറത്തും ദുര്‍ഗ്ഗാപൂജ, നവരാത്രി കൊണ്ടാടപ്പെടുന്നുണ്ട്.  

സിംഗപ്പൂരില്‍ വിവിധ മലയാളി കലാ സാംസ്കാരിക, സംഘടനകളും നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നവരാത്രി പ്രോഗ്രാമുകള്‍:

പ്രശസ്ഥ കലാ സ്ഥാപനങ്ങളായ സിഫാസും ( SIFAS ),   ഭാസ്കര്‍സ് അക്കാഡമിയും വിവിധ കലാ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു.

എല്ലാ നവരാത്രി രാവുകളിലും കലാപരിപാടികളുള്ള സിഫാസില്‍, ഒക്ടോബര്‍ 22 നു സിഫാസ്‌ അലുമ്നി ( SIFAS Alumni ) അവതരിപ്പിക്കുന്ന സംഗീത നിശ വൈകിട്ട് 7 മുതല്‍ 9 മണി വരെ ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബര്‍ 22 ന് സിഫാസിലെ അദ്ധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്ത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 24 നു രാവിലെ മുതല്‍ വിവിധ കോഴ്സുകളുടെ വിദ്യാരംഭവും രജിസ്ട്രേഷനും  ഉണ്ടായിരിക്കുന്നതാണ്. Contact: PH : +65 6299 5929

ഭാസ്കര്‍സ് അക്കാദമിയില്‍ ഒക്ടോബര്‍ 22 നു മ്യൂസിക് പ്രോഗ്രാമും, 23 നു നൃത്ത്യാലയിലെ വിദ്ധ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ്‌ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 24 നു 3  മണി മുതല്‍ വിവിധ കലകള്‍ അഭ്യസിക്കുന്നതിനുള്ള വിദ്യാരംഭവും രജിസ്ട്രേഷനും  ഉണ്ടായിരിക്കുന്നതാണ്.
Contact: PH : +65 6336-6537

സിംഗപ്പൂര്‍ മലയാളി ഹിന്ദു സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 22 ന് ഗ്രന്ഥപൂജയും, 24 ന് സരസ്വതി പൂജ, എഴുത്തിനിരുത്ത് എന്നിവയും  ഉണ്ടായിരിക്കുന്നതാണ്. കെര്‍ബോ റോഡിലുള്ള ഭാസ്കേര്സ് അക്കാഡമിയില്‍ വെച്ചാണ് പൂജയും വിദ്യാരംഭവും.
Contact: Sujatha Nair:  9011 7934, Harish: 9100 8400, Vineesh: 9027 4750, Varun : 8606 0727

കല സിംഗപ്പൂരിന്‍റെ ആഭിമുഖ്യത്തില്‍ എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 24 നു രാവിലെ 8 മുതല്‍ 10 വരെ സെങ്ങ്കാന്ഗ് വേല്‍മുരുഗന്‍ ജ്ഞാനമുനീശ്വരര്‍ അമ്പലത്തിലാണ് എഴുത്തിനിരുത്ത്. പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ.ചെമ്മനം ചാക്കോ കുട്ടികളെ എഴുത്തിനിരുത്തും.  
Contact: ഐസക് – 98356242, ശ്രീകാന്ത് – 94884114, ബിനു – 82004085
 

Related Articles:

മലയാളി ഹിന്ദു സമാജം വിദ്യാരംഭം സംഘടിപ്പിക്കുന്നു

സിംഗപ്പൂരില്‍ വിദ്യാരംഭം