സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലിന് തുടക്കമായി

0
Pannel: Of Book Awards and Best Sellers, Featuring Michael Cunningham and Brian Castro

സിംഗപ്പൂര്‍: ലോക പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്ന സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലിന് തുടക്കമായി. നവംബര്‍ രണ്ടാം തീയതി  മുതല്‍ പതിനൊന്നാം തീയതി വരെയാണ് , പത്ത്‌ ദിവസങ്ങള്‍ നീളുന്ന എഴുത്തുകാരുടെ ആഘോഷം.  

വായനക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ട് കാണുവാനും സംവദിക്കുവനുമുള്ള അവസരങ്ങള്‍ സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലിലൂടെ ഒരുക്കിയിരിക്കുന്നു. സിംഗപ്പൂരിലെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷ്, മലയ്, ചൈനീസ്, തമിഴ്‌ ഭാഷകളിലെ കൃതികളും എഴുത്തുകാരുമാണ് സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലിലുള്ളത്.

മാന്‍ ഏഷ്യന്‍ അവാര്‍ഡ് ജേതാവ് ‘ഷിന്‍ ക്യുങ്ങ് സൂക്’ ആരോഗ്യ കാരണങ്ങളാല്‍ പിന്മാറിയതും, പുള്ളിറ്റ്‌സര്‍ അവാര്‍ഡ്‌ ജേതാവുമായ മൈക്കല്‍ കണ്ണിംഗ്ഹാമിന് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതും ഉത്ഘാടന ചടങ്ങുകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ സര്‍വ്വനാശം വിതച്ച  സാന്‍ഡി ചുഴലിക്കാറ്റ് കാരണം അദ്ദേഹത്തിന്‍റെ വിമാനം താമസിക്കുകയായിരുന്നു.

രണ്ടാം ദിനത്തില്‍ മൈക്കല്‍ കണ്ണിംഗ്ഹാം, പ്രശസ്ത ഓസ്ട്രേലിയന്‍ എഴുത്തുകാരനുമായ്‌ ബ്രയാന്‍ കാസ്ട്രോ എന്നിവര്‍ പങ്കെടുത്ത സംവാദം ജനശ്രദ്ധ ആകര്‍ഷിച്ചു. അവാര്‍ഡുകളുടെ പ്രസക്തിയെക്കുറിച്ചായിരുന്നു സംവാദം. നിരവധി അവാര്‍ഡ് പാനലുകളിലുള്ള ഇവര്‍ വായനക്കാരുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

Jeet Thayil

10 ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസം തന്നെ ടിക്കറ്റുകള്‍ ഒട്ടു മുക്കാലും വിറ്റഴിഞ്ഞു. 15 ഡോളര്‍ ആണ് പത്ത്‌ ദിവസത്തേക്കുള്ള ഫെസ്റ്റിവ് പാസ്സിന്‍റെ വില.

ഫെസ്റ്റിവലില്‍ പുതിയ എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള നിരവധി വര്‍ക്ക്‌ഷോപ്പുകളും, ബൂട്ക്യാമ്പും, ഒട്ടനവധി പുസ്തക പ്രകാശന സിമ്പോസിയങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

സിംഗപ്പൂരിലെ സാഹിത്യ സ്നേഹികള്‍ക്ക് ലോക സാഹിത്യകാരന്മാരെ പരിചയപ്പെടാനും, അതുപോലെ ഏഷ്യയിലെ പുതിയ സാഹിത്യകാരന്മാരെ ലോകത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കുന്നതിനുമായി 1986-ല്‍ തുടങ്ങിയ സിംഗപ്പൂര്‍ റൈറ്റേഴ്സ് ഫെസ്റ്റിവലില്‍ ഇന്ന് ലോകത്തെമ്പാടുമുള്ള സാഹിത്യസ്നേഹികള്‍ കാണികളായി എത്തുന്നുണ്ട്.

 

വിശദ വിവരങ്ങള്‍ക്ക് : http://www.singaporewritersfestival.com/