ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസ.1,2ന്

0

ബാംഗ്ലൂര്‍: എയിഡ്സ് ബോധവല്‍ക്കരണം ലക്ഷ്യമാക്കി സന്ദീപ്‌ പാമ്പള്ളി സംവിധാനം ചെയ്ത ' ലോറി ഗേള്‍' എന്ന ചിത്രത്തിന്റെ ആഗോള പ്രിവ്യൂവിന്‍റെ ബാംഗ്ലൂര്‍ പ്രദര്‍ശനം  നടന്നു.ഇന്ദിരാനഗര്‍ കെ.എന്‍. ഇ ട്രസ്റ്റ് സ്കൂള്‍ ഹാളില്‍  കേരള  സമാജവും ദര്‍ശന സിനിമ സോസൈറ്റി യും സംയുക്തമായി സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവം വേറിട്ട അനുഭവമാണെന്ന്  പ്രേക്ഷകര്‍  വിലയിരുത്തി. കേരള സമാജം പ്രസിഡന്റ്‌ സി.പി.രാധാകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി മേള ഉത്ഘാടനം ചെയ്തു. ദര്‍ശന സിനിമ സൊസൈറ്റി കോ-ഓര്‍ ഡിനേറ്റര്‍ എസ് .സലിംകുമാര്‍  സംസാരിച്ചു.

 മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ ഭാഷകളില്‍ ഉള്ള ചിത്രങ്ങള്‍ മൂന്നു മിനിട്ട് മുതല്‍ 40 മിനിട്ട് വരെ ദൈര്‍ഘ്യം ഉള്ളവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .

 ക്രോധം, പാഠം ഒന്ന്‍ -ഒരു ദേശ സംസ്കൃതി, സത്യന്‍ ഒഡേസ്സയുടെ   മോര്‍ച്ചറി ഓഫ് ലവ് , ബ്ലേസിംഗ് കോഴ്സ് , എന്‍..സുരേഷ് കുമാറിന്റെ എന്‍ഡ് ലെസ്സ് സോറോ, ഗിരിയുടെ ബി ഹൈ ന്‍ഡ്  ദി ഫോട്ടോഗ്രഫ്,  നാരായണ പൂമുള്ളിയുടെ അനാവരണം, റെമീസ് മുഹമ്മദിന്‍റെ അസീം, കന്നഡ സംവിധായകന്‍ അഭയ സിംഹയുടെ  യക്ഷോത്തമ, സോള്‍ സിങ്ങര്‍ ഇന്‍ ദി ബ്ലൂ സിറ്റി, മുതലായ ചിത്രങ്ങള്‍  ആദ്യദിവസം പ്രദര്‍ശിപ്പിച്ചു .  യൂ ആര്‍ അനന്ത മൂര്‍ത്തിയെപ്പറ്റിയുള്ള 'അനന്തപയണ', കവി എ  അയ്യപ്പനെപ്പറ്റി യുള്ള ചിത്രങ്ങള്‍, ഗിരിയുടെ 'ഒണ്‍ലി 17 മിനിട്സ് ഇന്‍ ദി സീ ഷോര്‍', ഫവാസിന്‍റെ 'മൊമെന്റ്സ്', ശരച്ചന്ദ്രന്‍ വയനാടിന്‍റെ 'സയലന്‍സ് ' മുതലായ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിച്ചു  ദര്‍ശന സിനിമ സൊസൈറ്റി ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ഹ്രസ്വ ചിത്ര ശില്പശാലയുടെ  (തിരക്കഥ, ഫോട്ടോഗ്രഫി, സംവിധാനം) രജിസ്ട്രേഷന്‍ നടത്തുവാനും മേളയില്‍ സൗകര്യം ഉണ്ട്. ഇന്നു (ഞായറാഴ്ച) പതിനഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് നാലരയ്ക്ക് പ്രദര്‍ശനം ആരംഭിക്കും. പ്രവേശനം സൌജന്യം.