ഒരു കഥ ജനിക്കുന്നത്!

0

ഒരുപാട് കഥാകാരന്മാര്‍ പലവട്ടം ചവച്ചു തള്ളിയ ഒരു കഥയല്ലിത്. വിശ്വസിച്ചാലും ഇല്ലെങ്കിലും "യോ ബ്രൊ ദിസ്‌ ഈസ്‌ നോട്  ദി സെക്കന്റ്‌ പാര്‍ട്ട്‌ ഓഫ് ട്വന്റിയത് സെഞ്ച്വറി" എന്ന് വച്ചാല്‍ ഇത് ഒരു കോഴിക്കോട്ടെയും കഥയോ അതിന്റെ രണ്ടാം ഭാഗമോ അല്ലാന്നു. പിന്നെ എന്ത് തേങ്ങയാ എന്ന് തോന്നിയാല്‍ മുന്നോട് പോകുക അല്ലെങ്ങില്‍ നിര്‍ത്തി പുറകിലോട്ട് പോകുക.ഈ കഥ ജനിക്കുന്നത് ഒരു ന്യൂ "ജന-റേഷന്‍ " ചിന്ത കൊണ്ടാ. മനസ്സിലായോ? ഇത്തിരി ബോറായി തുടങ്ങി നല്ല രീതിയില്‍ അവസാനിപ്പിക്കണം അല്ലോ ഈ ന്യൂ ജനറേഷന്‍ പരിപാടി. എന്നാല്‍ അല്ലെ റേഷന്‍ തിന്നുന്ന ജനം കൈ വെക്കാതിരിക്കൂ.

നായകന്‍ സെല്ലില്‍ നോക്കി. "വാട്ട്‌സാപ്പ്" ഇല്ല. മെസ്സേജ് ഒന്നും വന്നിട്ടില്ല, ഐ മെസ്സേജ് അപ്-ഡെറ്റും ഇല്ല. വൈബറിനു റേഞ്ചും ഇല്ല. ഇനി അവളെങ്ങാനും പോയി ചത്തോ? ഓ അവള്‍…നമ്മുടെ ന്യൂ ജനറേഷന്‍ നായികാ (എത്ര ധൈര്യം ഉള്ള പെണ്ണാണ്‌ എങ്കിലും ന്യൂ ജനറേഷന്‍ നായികക്ക് അത്മഹത്യ ചെയ്യാം എന്ന ഗ്ലോബല്‍ കോണ്‍സെപ്റ്റ് കടം എടുത്തതാണ്) കഥ കേള്‍ക്കാന്‍ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സമയം ഒരുപാട് വൈകുന്നു.അവള്‍ ഇനിയും വന്നില്ല. കാവില്‍ വിളക്ക് വയ്കാന്‍ പോയ അവളെ വല്ല മൂര്‍ഖനും?? അതോ വടക്കേ മുറിയില്‍ കുടിയിരുത്തിയ നഗയക്ഷിയോ മറ്റോ? ചിന്തിക്കാനേ വയ്യ … കാരണം വല്ല ഷവര്‍മയും അടിച്ചു മരിച്ചാലേ ഉള്ളൂ.. നമ്മുടെ നായിക ന്യൂ ജനറേഷന്‍ ആണ്.

കാവില്‍ വിളക്ക് വയ്ക്കാന്‍ ഫ്ലാറ്റില്‍ എവിടെയാ ഹെ കാവും പടിപ്പുരയും ? വടക്കെതിലെ യക്ഷികള്‍ സീരിയലിലും അഭിനയിക്കാന്‍ പോയിക്കാണും. ഇങ്ങനെ ഓക്കേ പറയുമെങ്ങിലും അവള്‍ സ്നേഹം ഉള്ളവളാണ്. അവള്‍ക്ക് വേണ്ടത്‌ കഥകളാണ്.  മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കാത്തത്.. ചേതന്‍ ഭഗത്തൊ പൌലോ കെലോയോ ഒന്നും പറയാത്ത അവളെ ചിരിപ്പിക്കുന്ന കഥകള്‍. ആ കഥകളുടെ ഹോള്‍സെയില്‍ കഥാകാരന്‍ ആണ് നായകന്‍.
ഫോണും നോക്കി ഇരിക്കുന്ന നായകന്‍ അവള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഉള്ള കഥ മെനയുകയായിരുന്നു.

ഇന്ന് ഒരു പുതിയ തെയ്യകഥ ആയാലോ?  മലബാറിലെ ആള്‍ ദൈവമായ തെയ്യം. മുഖത്തെഴുത്തും കയ്യില്‍ ആയുധവും മനസ്സില്‍ സമര്‍പ്പണവും വാക്കില്‍ ദൈവത്തിന്‍റെ അരുളിപ്പാടും ഉള്ള തെയ്യം. വെട്ടക്കൊരുമകന്‍, കണ്ടകര്‍ണന്‍, പൊട്ടന്‍ , വിഷ്ണുമൂര്‍ത്തിയുടെ ഒറ്റകോലം, ആരിക്കാടിയിലെ മാപ്പിള തെയ്യം അങ്ങനെ തെയ്യ കഥകള്‍ പലതും അറിയാവുന്ന നായകന്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു .തെയ്യ കഥയില്‍ എവിടെ ആണ് കോമഡി?  ഭക്തിയിലും കോമഡി. ഹോ ദൈവങ്ങളെ പൊറുക്കണേ!  അല്‍പനേരത്തിനുള്ളില്‍ ഒരു സഖാവിന്‍റെ വചനങ്ങള് ഓര്‍മയില്‍ അരുളിപ്പാടുണ്ടാക്കി,  കോമ്രേഡ്! നിന്നെ ഇപ്പോപാര്‍ട്ടി ക്ലാസ്സില്‍ ഒന്നും കാണാറില്ല, നീ തറവാട്ടിലെ തെയ്യവും കണ്ട് നടപ്പാണല്ലേ? ഒരു കാര്യം സഖാവ് ഓര്‍ക്കണം ഭക്തി ആണ് ഏറ്റവും വല്യ കോമഡി.
വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി ..ഒരു കോമഡി തെയ്യ കഥ ജനിപ്പിക്കാന്‍ ആണല്ലോ നീ എന്നെ പടച്ചു വിട്ടിരിക്കുന്നത്.  തറവാട്ടിലെ തെയ്യം. നാടുവഴിക്കാലത്തിന്‍റെ ഒരു പരിഛേദനം. നാട്ടിലെ പ്രമാണിമാര്‍ എല്ലാവരും തെയ്യം കാണാന്‍ എത്തിയിട്ടുണ്ട്. തെയ്യം മുഖത്തെഴുത്തു തുടങ്ങുന്നതെ ഉള്ളൂ. ഡി എസ് എല്‍ ആര്‍ കാമറ യും പിടിച്ചു പുതിയ പ്രമാണിമാരും ഹാജര്‍ ഉണ്ട്. തെയ്യത്തിന്‍റെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുക ആണ് ലക്‌ഷ്യം. 41 ദിവസത്തെ കടുത്ത വ്രതം ഉള്‍കൊള്ളുന്ന കടുത്ത അനുഷ്ടാന മുറകള്‍ ആണ് മലയന്‍ വിഭാഗത്തില്‍ പെടുന്ന തെയ്യം കെട്ടുകാരനെ ദൈവമാക്കുനത് എന്നാണ് സങ്കല്‍പം. ചാത്തന്‍ ആണ് സാധാരണ തെയ്യം കെട്ടാറു. ചാത്തന്, 5 അടി 6 ഇഞ്ചില്‍ ഒരു മസില്‍ കട. 70 വയസിനു മുകളില്‍ പ്രായം, പ്രായത്തെ ചെറുത്ത് തോല്പിക്കുന്ന ആരോഗ്യം. കളപ്പുരയില്‍ തേങ്ങ ഇടാനും കാടു വെട്ടാനും വരുന്നത് ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. തെയ്യം ആയികഴിഞ്ഞാലും ചാത്തന് കുട്ടികളോട് വാത്സല്യമാണ്. അവിലും മലരും കയ് നിറയെ തരും, കൂട്ടത്തില്‍ നിന്നും തെരഞ്ഞു പിടിച്ചു കുറിയും അനുഗ്രഹങ്ങളും ചൊരിയും. ചാത്തന്റെ മകന്‍ ഗോപി ആണ് ഇത്തവണ തെയ്യം കെട്ടുന്നത്. കോളജില് പഠിക്കുന്ന ഗോപിയെ ചുവപ്പ് സമരത്തിന്‌ കൊടിപിടിക്കാന്‍ വീട്ടില്‍ അറിയിക്കാതെ പോയപ്പോള്‍ കണ്ടിട്ടുണ്ട്. ജാതി മത മേല്‍കോയ്മയോട് പുച്ഛം ഉള്ള അവന്‍ രോഗശയ്യയില്‍ ഉള്ള അച്ഛന് പകരം തെയ്യം കെട്ടുകയോ? ഇതാണോ ദൈവമേ ആ കോമഡി? എയ്.. ഇത് കോമഡി അല്ലാലോ ട്രാജഡി അല്ലെ? വിധിയുടെ വിളയാട്ടം?!!!

ഗോപി അച്ഛന് പകരം തെയ്യക്കോലം കെട്ടി പകര്‍ന്നാട്ടത്തിനുള്ള  തെയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ചുറ്റിലും വാദ്യഘോഷം. ഡി എസ് എല്‍ ആര്‍ പയ്യന്മാര്‍ തകര്‍ക്കുന്നുണ്ട്. നാട്ടില്‍ കാണാന്‍ പറ്റാത്ത ആംഗിളില്‍ ഒക്കെ ആണ് പരീക്ഷണം. നാളെ ഇന്‍റര്‍നെറ്റില്‍ ബിറ്റു സൈറ്റില്‍ ഇടാന്‍ ആണെന്ന് തോന്നുന്നു, ഒരുത്തന്‍ കാലിന്‍റെ ഇടയില്‍ കൂടെ ഒക്കെ ക്യാമറ കൊണ്ട് വരുന്നുണ്ട്.‍

താറുടുത്ത് മാറ് മറയ്കാതെ അഭിനവ അമല്‍ നീരദുമാരുടെ മുന്നില്‍ ഇരിക്കുന്ന ഗോപി തെയ്യത്തിനു നാണവും പേടിയും വന്നില്ലെങ്കിലേ അത്ഭുദം ഉള്ളു.

ഗ്ലാമര്‍ ഒട്ടും കുറയ്ക്കാതിരിക്കാന്‍ ഗോപി വാളും പരിചയും ഒക്കെ എടുത്ത് കുലുക്കുന്നും ഉണ്ട്. അങ്ങനെ ദൈവങ്ങളെ പുഛിച്ചിരുന്ന ഗോപി ദൈവമായി നിന്നുവിലസുകയാണ്. ഭയം, ഭക്തി,  ബഹുമാനം. ഗോപി തെയ്യത്തിനു അത് നന്നേ ബോധിച്ചു. അങ്ങനെ മുഖത്തു സപ്ത ഭാവങ്ങളും വരുത്തി തെയ്യം മൂര്‍ധന്യത്തില്‌ എത്തി നില്‍ക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.  ഒളികണ്ണിട്ടു സ്ത്രീ പ്രജകളെ നോക്കുന്നതിനിടയില്‍ ദൈവികമായ ഒരു അബദ്ധം. കുറി എടുക്കാന്‍ വേണ്ടി കുടുക്കയില്‍ ഇട്ട കൈ മാറി കുത്തുവിളക്കിലെ കത്തുന്ന തിരിയില്‍ പിടിച്ചു. പിന്നെ ഒരു അലര്‍ച്ച, കൂടത്തില്‍ നിന്ന കാരണവര്‍ പറഞ്ഞു അച്ഛനെക്കാള്‍ കേമന്‍ ആണ് മകന്‍, തെയ്യത്തിന്‍റെ ആ അട്ടഹാസം കേട്ടാല്‍ അറിയാം പ്രഭാവം ഒട്ടും ചോര്‍ന്നിട്ടില്ലാന്നു. തെയ്യം വാളും പരിചയും എടുത്തു തലങ്ങും വിലങ്ങും ഓടി. എല്ലാവരും ഭക്തി പുരസ്സരം എഴുന്നെറ്റു നിന്ന് തൊഴുതു. ഗോപി തെയ്യത്തിനു കലി ഇത്തിരി അടങ്ങി. തെയ്യം കൂടി നിന്നവരെ നോക്കി അട്ടഹസിക്കാന്‍ തുടങ്ങി , അങ്ങനെ നോക്കുമ്പോഴുണ്ട് ഒരു പുത്തന്‍ പണക്കാരന്‍ "ഇന്നലത്തെ മഴയ്ക് ഇന്ന് പൊടിച്ച തകര" കാലിന്‍റെ മേലെ കാലും കേറ്റിവച്ചിരിക്കുന്നു. ഗോപി തെയ്യം അരുളിപാട് നടത്തി. "ഇഹത്തിലും പരത്തിലും എന്‍റെ കുട്ടികള്‍ക്ക് എന്നും ആശ്രയമായി വിളിച്ചു പ്രാര്‍ഥിക്കുന്ന ഈ ദൈവത്തിങ്കല്‍ ഭയ ഭക്തി ബഹുമാനം ആണ് ഏറ്റവും വല്യ കാണിക്ക". ഗള്‍ഫുകാരന് യാതൊരു കൂസലും ഇല്ല. ഇന്റെര്‍വെല്‍ ആയാലും ചായപോലും വാങ്ങാന്‍ പോകാതെ തിയറ്ററില്‍ കുത്തിയിരിക്കുന്ന കമിതാവിനെ പോലെ അവന്‍ അവിടെ തന്നെ ഇരുന്നു. ഗോപി തെയ്യം വീണ്ടും അരുളിപാട് പുറപ്പെടുവിച്ചു." കുലദൈവത്&#33