അമ്മ ഇന്ന് മുതല്‍ സിംഗപ്പൂരില്‍

0

2013 ലെ ലോക പര്യടനത്തിന്‍റെ ഭാഗമായി അമ്മ ഇന്ന്  മുതല്‍ സിംഗപ്പൂരില്‍.  സന്ദര്‍ശനം മാര്‍ച്ച് 24 മുതല്‍ 27 വരെ.

( പരിപാടിയുടെ പുതിയ സമയം ചുവടെ )

സ്നേഹം മറക്കപ്പെടുകയും പരസ്പര വിശ്വാസം നശിക്കപ്പെ ടുകയും ചെയ്യുന്ന ലോകത്തില്‍ സ്നേഹിക്കാനും സ്നേഹം പങ്കുവെയ്ക്കാനും പഠിപ്പിക്കുന്ന അമ്മ, വിശപ്പിന്റെ കണ്ണീരും, വെറുപ്പും, അല്ലലും ഇല്ലാത്ത ഒരു ലോകം ഉണ്ടാകാന്‍ നമ്മളാലാവുന്ന എല്ലാം ചെയ്യാന്‍ ജീവിതം മാറ്റിവച്ച ഒരമ്മ, മാതാ അമൃതാനന്ദമയി. വിശ്വ മാതൃത്വത്തിന്റെ മൂര്‍ത്തീഭാവമായ സ്നേഹ രൂപിണിയായ അമ്മ. സ്നേഹമാണ് എന്‍റെ മതം എന്നു കാട്ടി തരുന്ന അമ്മ.

ഹൃദയ വേദനയില്‍ ഉരുകുമ്പോള്‍ ഒന്നു  സ്വാന്തനം ഏല്‍ക്കാന്‍  തന്നിലേക്ക് ഓടി എത്തുന്ന തന്‍റെ മക്കളെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി അമ്മ ആ വേദനയില്‍ പങ്കാളിയാകുംപോള്‍, നഷ്ടപെട്ടു പോയ മാതൃ സ്നേഹത്തിന്‍റെ നനുത്ത തലോടല്‍ ലോകം തിരിച്ചറിയുന്നു.
ഇവിടെ ജാതിയും മതവും ഇല്ല, ഒരമ്മയും മക്കളും ഒന്നായി ലോക നന്മക്കായി പണിയെടുക്കുന്ന കാഴ്ച.

വിശക്കുന്നവന് മുന്‍പില്‍ വേദാന്തം ചൊല്ലിയിട്ട്‌ കാര്യമില്ല എന്നു പറയാറുണ്ട് അമ്മ.. വിശപ്പിനു മറു മരുന്നില്ല എന്നറിയാവുന്ന ലോകം പട്ടിണി കണ്ട് പിന്തിരുഞ്ഞു നില്‍കുമ്പോള്‍, അതേ കാരണം കൊണ്ട് തന്നെ അമേരിക്ക പോലെയുള്ള സമ്പന്ന രാജ്യത്ത് പോലും പട്ടിണി അനുഭവിക്കുന്നവര്‍ക്കായി “മതേര്‍സ് കിച്ചന്‍ “ എന്ന പരിപാടിയിലൂടെ ആയിരങ്ങളെ ആഹാരം ഊട്ടുന്നത്.

ദോഷൈക ദൃക്കുകള്‍ പോലും തോല്‍ക്കുന്ന തരത്തില്‍ മാനുഷിക നന്മയ്കായുള്ള  മാതൃകാ    പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ നടത്തി മാതൃകയായ അമ്മ, ലോക സമാധാനത്തിന്‍റെ ശക്തി വാഹക കൂടിയാണ്. പ്രാര്‍ത്ഥനയിലൂടെ മനസ്സിന്‍റെ നന്മ നിലനിര്‍ത്താനും അവിടെ സ്നേഹത്തെ കുടിയിരുത്താനും അങ്ങനെ മാനുഷിക മൂല്യങ്ങളില്‍ ലോക നന്മയും സമാധാനവും എങ്ങനെ വേഗത്തില്‍ കൈവരിക്കാം എന്ന് എല്ലാ ലോക രാഷ്ട്രങ്ങളിലും മക്കളോട് അമ്മ പറയുന്നു.

2001 ല്‍ ഗുജറാത്ത്‌ ഭൂകമ്പം ബാധിച്ചവര്‍ക്കായി  1200 പുതിയ വീടുകള്‍, 2004 ല്‍  സുനാമി   ബാധിച്ചവര്‍ക്കായി $46 മില്ല്യന്‍ ദുരിതാശ്വാസം, 2005 -ല്‍  കത്രിന   ദുരിതാശ്വാസത്തിനായ് $1 മില്ല്യന്‍, 2005 ല്‍ മുംബൈ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായ് $1 മില്ല്യന്‍ മെഡിക്കല്‍ കെയര്‍, 2008  ബീഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായ് $465000, 2009 ആന്ധ്ര കര്‍ണാടക വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായ് $10 മില്ല്യന്‍, ജപ്പാന്‍ സുനാമി  ബാധിച്ച കുട്ടികള്‍ക്കായി  $1 മില്ല്യന്‍ …….. ധാന മനസ്ക്കരില്‍ നിന്ന്  സ്വരുകൂട്ടിയ ഓരോ ചില്ല കാശും ദുരിത പര്‍വങ്ങളില്‍ കണ്ണീരുമായ് കഴിഞ്ഞവര്‍ക്കായി അമ്മ ചിലവിടുകയായിരുന്നു

പാര്‍പ്പിടമില്ലാത്തവര്‍ക്കായി “അമൃത കുടീരം“ പദ്ധതി, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, ശ്രീലങ്ക പോലെയുള്ള അയല്‍ രാജ്യങ്ങളിലും നടപ്പാക്കി. ഇപ്പോഴും അമൃത കുടീരം പദ്ധതി തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ക്കായി  അമൃതശ്രീ എന്ന പ്രോഗ്രാം ആശ്രമം നടപ്പാക്കി വരുന്നു. ( Amrita SREE – Self  Reliance, Education &
Empowerment )  എന്നയീ പരിപാടി സ്ത്രീകളുടെ സര്‍വ്വ ഉന്നമനം കണക്കാക്കി ഉള്ളതാണ്.

100000 സ്ത്രീകള്‍ക്ക് ലൈഫ്,ആക്സിടെന്‍റ് ഇന്‍ഷുറന്‍സ്, മൈക്രോഫിനാന്‍സ്, എന്നിവയും നടന്നു വരുന്നു.

മഹാരാഷ്ട്രയിലെ പൂനയിലും, ആന്ധ്രയിലെ  ഹൈദ്രബാദിലും
ചേരികളെ പൊളിച്ചു മാറ്റി അവരെ ഫ്ലാറ്റുകളില്‍ താമസിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാരുമായി ചേര്‍ന്നു നടപ്പാക്കി.

കൂടാതെ കുട്ടികള്‍, യുവ ജനങ്ങള്‍, വൃദ്ധര്‍, അനാഥര്‍, രോഗികള്‍, വിധവകള്‍, നിര്‍ധനര്‍, ദുരിത ബാധിതര്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ കൈ സഹായം  വേണ്ട എല്ലാവരെയും സര്‍ക്കാരിന്‍റെയോ മറ്റു സംഘടനകളുടെയോ സഹായം കാത്തു നില്‍ക്കാതെ അമ്മ സഹായിക്കുന്നു.

കൂടാതെ നിര്‍ധന സമൂഹ വിവാഹം, വിദ്യാഭ്യാസ സഹായ പദ്ധതി, അമൃത നികേതന്‍ അനാഥാലയങ്ങള്‍, അമൃത സ്പീച്ച് ആന്‍ഡ്‌ ഹിയറിംഗ് സ്കൂള്‍, ട്രൈബല്‍ സ്കൂള്‍ ഇവയും ആശ്രമം നടത്തി വരുന്നു.

ദുരിത ബാധിതരായ കര്‍ഷകരുടെ മക്കളില്‍ 100000 പേര്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കുന്ന ആശ്രമം അമൃത വിശ്വവിദ്യാപീഠം ഡീംട് യുണിവേഴ്സിറ്റി ,അമൃത വിദ്യാലയങ്ങള്‍ ഇവയും നടത്തുന്നു.അമൃത മെഡിക്കല്‍ കോളേജ് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. അമൃത കൃപാ സാഗര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍, അമൃത കൃപാ സാഗര്‍ HIV/AIDS കെയര്‍ ഹോസ്പിറ്റല്‍ എന്നിവയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ഹിന്ദോ റോഡില്‍  ഉള്ള  അമൃതേശ്വരി സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.

മാര്‍ച്ച് 24  മുതല്‍ 27 വരെ അമ്മയുടെ ദര്‍ശന പരിപാടികള്‍ മാറീന ബേ സാന്‍ട്സ്  കണ്‍വെന്‍ഷന്‍ സെന്‍ന്‍റെരില്‍  നടക്കും. 24 ഞായര്‍ രാവിലെ 11 മണിക്ക് അമ്മയുടെ സത്സംഗത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന്‍ ഭജന്‍സ്, ധ്യാനം, ദര്‍ശനം എന്നിവ ഉണ്ടായിരിക്കും. തിങ്കള്‍ 25 നു രാവിലെ 10 ന് ധ്യാനവും തുടര്‍ന്ന്‍ ദര്‍ശനവും നടക്കും. സായാഹ്ന പരിപാടികള്‍ വൈകിട്ട് 7.30 ന് പരിപാടികള്‍ തുടങ്ങും. ആത്മപൂജയും , ദേവീഭാവദര്‍ശനവും നടക്കും.

26 ചൊവ്വാഴ്ച  ദര്‍ശനമോ മറ്റു പരിപാടികളോ  ഉണ്ടായിരിക്കില്ല.  

27 ബുധനാഴ്ച രാവിലെ 10 നു ധ്യാനവും തുടര്‍ന്ന് ദര്‍ശനവും നടക്കും.

www.amma.org.sg  എന്ന വെബ്‌ സൈറ്റിലോ, +65 6341 7701 (EN),  8256  2654 (Tamil)  എന്നീ നമ്പരുകളിലോ  കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.