എയര്‍ഏഷ്യക്ക് ഭീഷണിയായി മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക്

0

കൊലാലംപൂര്‍ : കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഈ വര്‍ഷാവസാനത്തോടെ സര്‍വീസ്‌ തുടങ്ങുമെന്ന്മാലിന്‍ഡോ എയര്‍ സിഇ ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.സൗജന്യ ലഗേജ്‌ ,ആഹാരം ,എന്റര്‍ടെയ്നര്‍ വിഭാഗം എന്നിങ്ങനെ നിരവധി സൗജന്യ ഓഫറുമായാണ്  മാലിന്‍ഡോ എയര്‍ രംഗത്ത് വരുന്നത് .എന്നാല്‍ മാലിന്‍ഡോ എയര്‍ വരവ് എയര്‍ഏഷ്യയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എയര്‍ ഏഷ്യ സി ഇ ഓ ടോണി ഫെര്‍ണാണ്ടസ്.

കുറഞ്ഞു നിരക്കില്‍ കൂടുതല്‍ സൗകര്യം എന്ന മുദ്രാവാക്യവുമായി മാലിന്‍ഡോ എയര്‍  കൊച്ചി ,തൃച്ചി ,മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നത് ഏറ്റവുമധികം ബാധിക്കുക എയര്‍ ഏഷ്യയെ തന്നെ ആയിരിക്കും .എയര്‍ഏഷ്യയുടെ ഏറ്റവും ലാഭകരമായ രണ്ടു റൂട്ടുകളാണ് കൊച്ചിയും ,തിരുച്ചിറപ്പള്ളിയും എന്ന് എയര്‍ഏഷ്യ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് മാലിന്‍ഡോ എയറിന്റെ പ്രഖ്യാപനം .

എന്നാല്‍ പൊതുവേ കാശുകുറഞ്ഞ വിമാനയാത്ര തിരഞ്ഞെടുക്കുന്ന മലയാളികള്‍ മാലിന്‍ഡോ എയര്‍ ഫലപ്രദമായി ഉപയോഗിക്കില്ലെന്ന വാദത്തിനു മറുപടിയായി ടൈഗറും .സില്‍ക്ക്‌എയറും സിംഗപ്പൂരിലേക്ക് വിജയകരമായി സര്‍വീസ്‌ നടത്തുന്നത് ചൂണ്ടിക്കാട്ടുകയാണ് മാലിന്‍ഡോ എയര്‍ .മാലിന്‍ഡോ എയര്‍ കാര്യമായ മാര്‍ക്കറ്റ്‌ സര്‍വേ നടത്താതെയാണ് സര്‍വീസ്‌ തുടങ്ങുന്നതെന്ന അഭിപ്രായം സജീവമാണ് .കൊച്ചിയിലേക്ക് നിലവില്‍ വേറൊരു സര്‍വീസ്‌ ഉള്ളപ്പോള്‍ തിരുവനന്തപുരമോ  ,കോഴിക്കോടോ തിരഞ്ഞെടുക്കാത്തത് മാലിന്‍ഡോ എയറിനു ലാഭകരമാകില്ലെന്ന വസ്തുതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത് .

സിംഗപ്പൂരിലേക്കും ഉടന്‍ സര്‍വീസ്‌ തുടങ്ങുമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു .കൊലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആയിരിക്കും മാലിന്‍ഡോ എയര്‍ ഉപയോഗിക്കുക .എയര്‍ഏഷ്യ ബജറ്റ്‌ എയര്‍പോര്‍ട്ടില്‍ നിന്നാണ് സര്‍വീസ്‌ നടത്തുന്നത് .