കലാസ്നേഹികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത…

0

സൌത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ആര്‍ട്ട് എന്ഗേജ്മെന്റ്റ്-2013 ന്‍റെ ആഭിമുഖ്യത്തില്‍ ഗുഡ്മാന്‍ ആര്‍ട്ട് സെന്റെറിന്റെ സഹായത്തോടെ, അര്‍ബന്‍ സെന്‍സേഷന്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നു.

സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ മൌണ്ട്ബാറ്റന്‍ MRT ക്ക് അടുത്തുള്ള ഗുഡ്മാന്‍ ആര്‍ട്ട്  സെന്ററിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. സെപ്റ്റംബര്‍ 6 നും 7 നും  വൈകുന്നേരം ആറുമണിമുതല്‍  സിംഗപ്പൂരിലെ പ്രശസ്തരായ ഗ്രൂപ്പുകളുടെ കലാ വിരുന്ന്- അര്‍ബന്‍ സെന്‍സേഷന്‍. സെപ്റ്റംബര്‍ 7 നും 8 നും രാവിലെ പത്തുമണിമുതല്‍ വൈകീട്ട് ആറുമണി വരെ ഗുഡ്മാന്‍ ആര്‍ട്ട് സെന്റര്‍ ഓപ്പണ്‍ ഹൌസ്. സെപ്റ്റംബര്‍ 7 നും 8 നും ഗുഡ്മാന്‍ ആര്‍ട്ട് സെന്റെറിന്റെ പല വേദികളിലായി വിവിധ പ്രദര്‍ശനങ്ങളും ശില്പശാലകളും അരങ്ങേറുന്നു.

സെറാമിക് ആര്‍ട്ട്, ഇന്ത്യന്‍ ഡാന്‍സ്, ബതിക് പെയിന്റിംഗ്, ചൈനിസ് ഇങ്ക് പെയിന്റിംഗ്, പേപ്പര്‍ ഫ്ലവര്‍ മേകിംഗ്, കാരിക്കേചെറിംഗ്, കാര്‍ട്ടൂണ്‍ ക്രീയെഷന്‍, പെയിന്റിംഗ്,  എന്നീ ഇനങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്.

പ്രവേശനവും പാര്‍ക്കിങ്ങും തികച്ചും സൌജന്യമായ പ്രസ്തുത കലാവിരുന്ന്, സിംഗപ്പൂരിലെ ബഹുഭൂരിഭാഗം കലാസ്വാദകരെയും ആകര്‍ഷിക്കത്തക്കരീതിയില്‍ ആണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.

വിശദ വിവരങ്ങള്‍ എല്ലാ കമ്മ്യുനിട്ടി സെന്റെരുകളിലും ലഭ്യമാണ്. (ടെലഫോണ്‍ – 63425790).     
 

LEAVE A REPLY