ഓർമ്മകളിലെ രാഘവൻ മാസ്റ്റർ

0

വാർത്ത അയച്ചത് : അൽജു ശശിധരൻ 

മലയാള സംഗീതലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രസിദ്ധ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു . തലശേരി സഹകരണ ആശുപത്രിയില്‍ ഒക്ടോബര്‍ 19ന് പലര്‍ച്ചെ 4.40 നായിരുന്നു അന്ത്യം ,1914ല്‍ കണ്ണൂര്‍ തലശ്ശേരിയിലെ തലായ് കടപ്പുറത്തെ മത്സ്യതൊഴിലാളിയായ കൃഷ്ണന്റെയും കുപ്പച്ചിയുടെയും മകനായാണ് കെ രാഘവന്‍ മാസ്റ്റര്‍ ജനിച്ചത് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച് ആകാശവാണിയിലുടെയാണ് കഴിവുകള്‍ തെളിയിച്ചത് ,,, ഭാര്യ യശോദ.വീണാധരി,മുരളീധരൻ,കനകാംബരൻ,ചിത്രാംബരി,വാഗീശ്വരി എന്നിവർ മക്കൾ.

60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1977ല്‍ ആദ്യത്തെ അവാര്‍ഡ് പൂജക്കെടുക്കാത്ത പൂക്കളി ലെ ഗാനങ്ങളിലുടെ ലഭിച്ചത്വൈ. കിയെത്തിയ തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീനൽകി ആദരിച്ചത് ,നീലക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ മലയാളികള്‍ എന്നും ഹൃദയത്തിലെറ്റി നടക്കുന്ന നിത്യ ഹരിത ഗാനങ്ങള്‍ ആണ് ,മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം – (1973, 1977 ) സ്വന്തമാക്കി . ജെ.സി. ഡാനിയേൽ പുരസ്കാരം – 1997 ലും സ്വരലയ യേശുദാസ് അവാർഡും എം.ജി. രാധാകൃഷ്ണൻ പുരസ്കാരവും കിട്ടിയെങ്കിലും നമ്മള്‍ അദ്ദേഹത്തോട് നീതി കാണിച്ചോ എന്നുപോലും സംശയമാണ് …..മലയാളികള്‍ എന്നും ഓര്‍മയില്‍ സുക്ഷിക്കുന്ന , നിലകുയില്‍ , മാനെന്നും വിളിക്കില്ല.. ( മെഹബൂബ്) , എല്ലാരും ചൊല്ലണ്… (ജാനമ്മ ഡേവിഡ്), കായലരികത്ത്… (കെ.രാഘവൻ), ഏങ്ങനെ നീ മറക്കും കുയിലേ… (കോഴിക്കോട് അബ്ദുൾ ഖാദർ), കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) തുടങ്ങിയ ഗാനങ്ങൾ ,രാരിച്ചൻ എന്ന പൗരൻ‍ , നായരു പിടിച്ച പുലിവാല് ,അമ്മയെ കാണാന്‍ , രമണന്‍ , കൊടുങ്ങല്ലൂര്‍ അമ്മ , കള്ളി ചെല്ലമ്മ , നിര്‍മാല്യം മാമാങ്കം , കടത്തനാടന്‍ അമ്പാടി തുടങ്ങിയ എണ്ണമറ്റ സിനിമകളിലൂടെ നെഞ്ചിലേറ്റി നടക്കുന്നു സിനിമയെ സ്നേഹിക്കുന്നവര്‍

ക്ഷിണമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ് എന്നീ പ്രമുഖരുടെ ഗണത്തില്‍പ്പെടുന്നു . മലയാള സിനിമയില്‍ നാടന്‍പാട്ടുകള്‍ക്ക് പ്രാധാന്യം ലഭിചത്രാ രാഘവന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തിലൂടെയാണ് . പ്രണയവും നഷ്ടപ്രണയവും മിത്തുകളും മാഷിലുടെ ഹൃദയത്തിലെറ്റി . മമ്മൂട്ടി നായകനായ ബാല്യകാലസഖിയെന്ന സിനിമക്കാണ് രാഘവന്‍ മാസ്റ്റര്‍ അവസാനം സംഗിത സംവിധാനം നിര്‍വഹിച്ചത് . 97 -ാം വയസ്സില്‍ ലോകത്തെ ഏറ്റവും പ്രായം ചെന്ന സംഗീത സംവിധായകന്‍ എന്ന ബഹുമതിയുമായി ഗിന്നസ് ബുക്കിലേക്കും രാഘവന്‍ മാഷ് നടന്നു കയറി.