കേരളം സിംഗപ്പൂരിനെ മാതൃകയാക്കണം : ക്രെഡായ്

0

 

കൊച്ചി : ഭവനനിര്‍മ്മാണത്തിനായി കേരളത്തില്‍ ഭൂമി ലഭ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്ത് സിംഗപ്പൂര്‍ മോഡല്‍ നടപ്പിലാക്കണമെന്ന് കേരള ചാപ്റ്റര്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌ ഡെവലപ്പെര്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ  (ക്രെഡായ് ) ചെയര്‍മാന്‍ ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു .ഡിസംബറില്‍  ഡല്‍ഹിയില്‍ നടക്കുന്ന "ക്രെഡായ് കോണ്‍ക്ലെവ് 2013"-നെ പറ്റി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
 
ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ്‌ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമേഖലയായി വളര്‍ന്നപ്പോള്‍ കേരളത്തില്‍ അത് ഒന്നാം സ്ഥാനത്താണെന്നത് പ്രത്യകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു .ഈ മേഖലയില്‍ വര്‍ഷംതോറും 50,000 കോടി രൂപയുടെ വിനിമയം നടക്കുന്നതായാണ് റിപ്പോര്‍ട്ട്‌ .എന്നാല്‍ ലാഭകരമായ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ തകര്‍ക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നായര്‍ കുറ്റപ്പെടുത്തി .നിയപരമായ പല അപേക്ഷകളും വര്‍ഷങ്ങളോളം കെട്ടിക്കെടക്കുന്ന അവസ്ഥയാണ്‌ സംസ്ഥാനത്തുള്ളത് .
 
എറണാകുളം ജില്ലയുടെ നാലിലൊന്ന് മാത്രം ഭൂവിസ്തൃതിയുള്ള സിംഗപ്പൂരില്‍ 50 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്നു.കൂടാതെ ലോകത്തിലെ തന്നെ വന്‍കിട വ്യവസായശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു .കാലാവസ്ഥ കൊണ്ട് സിംഗപ്പൂരിനോട് സാമ്യമുള്ള കേരളത്തിലും സിംഗപ്പൂര്‍ മോഡല്‍ വികസനപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ ക്രെഡായ് ആവശ്യപ്പെട്ടു .റിയല്‍ എസ്റ്റേറ്റ്‌ മേഖലയുടെ നിലനില്‍പ്പിന് ഇത്തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി .