മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 24 വരെ മാത്രം

0

മെഷീന്‍  റീഡബിള്‍ അല്ലാത്ത (non-Machine Readable Passports – MRP) പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 24 നകം പിന്‍വലിക്കാന്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. കൈ കൊണ്ട് എഴുതി, ഫോട്ടോ പതിച്ച രീതിയിലുള്ള പാസ്പോര്‍ട്ടുകള്‍ മെഷീന്‍ ഉപയോഗിച്ച് വായിക്കാന്‍ പറ്റുന്നവയല്ല, അതിനാല്‍ ഇത്തരത്തിലുള്ള പാസ്പോര്‍ട്ടുകള്‍ നവംബര്‍ 24 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണു പാസ്‌പോര്‍ട്ട് ഓഫീസ് അറിയിക്കുന്നത്. 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളും ഈ വിഭാഗത്തില്‍ വരും.

മിക്ക രാജ്യങ്ങളും വളരെ നേരത്തെ തന്നെ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകള്‍ ആണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 2001 നു ശേഷമാണ് മെഷീന്‍ റീഡബിള്‍ ആയ രീതിയിലുള്ള പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. പഴയ രീതിയിലുള്ള പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങള്‍ 2015 നവംബര്‍ 25 മുതല്‍ വിസ നിഷേധിക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.

ഈ കാര്യവുമായ ബന്ധപ്പെട്ട അറിയിപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.passportindia.gov.in സന്ദര്‍ശിക്കുക അല്ലെങ്കില്‍ 1800-258-1800- ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക.