ടൈഗര്‍ എയര്‍ -സ്പൈസ്ജെറ്റ് ധാരണയിലും കോഴിക്കോടില്ല ;14 ഇന്ത്യന്‍ നഗരങ്ങളെ ഉള്‍പ്പെടുത്തി

0

 

ഹൈദരബാദ് : ടൈഗര്‍ എയര്‍ -സ്പൈസ്ജെറ്റ് ധാരണപ്രകാരം അടുത്ത മൂന്നുവര്‍ഷത്തേക്ക് 14 ഇന്ത്യന്‍ നഗരങ്ങളിലെ യാത്രക്കാര്‍ക്ക് സിംഗപ്പൂരിലേക്ക് പറക്കാന്‍ സൗകര്യം . ഇന്ത്യയിലെ 14 നഗരങ്ങളിലെ യാത്രക്കാര്‍ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സ്പൈസ്ജെറ്റ് വഴി എത്തിയശേഷം തുടര്‍ന്ന് ടൈഗര്‍ എയര്‍ വഴി സിംഗപ്പൂരിലേക്ക് യാത്ര തുടരാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള സംവിധാനം നിലവില്‍ വരുന്നതോടെ ടിക്കറ്റില്‍ വന്‍ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വരുംദിവസങ്ങളില്‍ ടൈഗര്‍ എയര്‍ സൈറ്റില്‍ നിന്നോ ,സ്പൈസ്ജെറ്റ് സൈറ്റില്‍ നിന്നോ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു തുടങ്ങാം .സ്പൈസ് ജെറ്റ് ഇന്നലെ മുതല്‍ ബുക്കിംഗ് ആരഭിച്ചതായി അധികൃതര്‍ അറിയിച്ചു . ഭോപ്പാല്‍ ,അഹമ്മദാബാദ് ,ചെന്നൈ ,കൊല്‍ക്കത്ത ,കോയമ്പത്തൂര്‍ ,ഡല്‍ഹി ,ഗോവ,ഇന്‍ഡോര്‍ ,മാംഗ്ലൂര്‍ ,മധുരൈ ,പൂനൈ ,ബംഗ്ലൂര്‍ ,തിരുപ്പതി ,വിശാഖപട്ടണം എന്നിവയാണ്  ധാരണയില്‍ ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ടുകള്‍ .
 
എന്നാല്‍ കൊച്ചി ,ചെന്നൈ തുടങ്ങിയ എയര്‍പോര്‍ട്ട്‌ വഴി ഈ സൗകര്യം തുടങ്ങുവാന്‍ ധാരണയായിട്ടില്ല,അതുമൂലം കോഴിക്കോട് നിന്ന് ഇത്തരത്തിലൊരു സൗകര്യം ലഭ്യമല്ല എന്നത് നിരാശാജനകമാണ് .കോഴിക്കോട് നിന്ന് നിലവില്‍ സ്പൈസ്ജെറ്റിന്  ഹൈദരാബാദിലേക്ക് നേരിട്ട് സര്‍വീസുകള്‍ ഇല്ലാത്തതാണ് പുതിയ ധാരണയില്‍ നഗരം  ഉള്‍പ്പെടാത്തതിന് കാരണം.ഇന്ത്യയിലെ മുഖ്യഎയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കോഴിക്കോട് എയര്‍പോര്‍ട്ട്.എന്നാല്‍ ഇവിടെ നിന്ന് തെക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ ഒന്നും ലഭ്യമല്ല .
 
പുതിയ ഉടമ്പടിപ്രകാരം ടൂറിസം രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനു സാധ്യത തെളിഞ്ഞിരിക്കുകയാണ് .കൂടാതെ ഹൈദരാബാദ് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധന പ്രതീക്ഷിക്കുന്നു .സ്പൈസ്ജെറ്റിന്റെ ഓഹരി ഇന്നലെ 7 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട് .തുടക്കത്തില്‍ വെറും 4699 രൂപയ്ക്ക് സിംഗപ്പൂരിലേക്ക് പറക്കാനുള്ള ഓഫര്‍ ലഭ്യമാണ് .നിലവില്‍ കേരളത്തിലെ കൊച്ചി ,തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ടൈഗര്‍ എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട് .