എയര്‍ഏഷ്യ കൊച്ചിയിലേക്ക് അതിരാവിലെയുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു

0
കോലാലംപൂര്‍ : കോലാലംപൂര്‍ -കൊച്ചി സെക്റ്ററില്‍ മത്സരം മുറുകുന്നു.മലേഷ്യ എയര്‍ലൈന്‍സിന്‍റെ വരവോടെ യാത്രക്കാരുടെ എണ്ണത്തില്‍ എയര്‍ ഏഷ്യയ്ക്ക് ഗണ്യമായ കുറവാണുണ്ടായത്.എന്നാല്‍ ഈ റൂട്ടില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കവുമായി എയര്‍ ഏഷ്യ മുന്നോട്ടുപോകുകയാണ് .നിലവിലുള്ള  ആഴ്ചയില്‍ ഏഴ് സര്‍വീസ് എന്നത് ഏപ്രില്‍ മുതല്‍ പത്ത് സര്‍വീസായി എയര്‍ ഏഷ്യ വര്‍ദ്ധിപ്പിക്കുന്നു .പുതിയ മൂന്ന് സര്‍വീസുകളും രാവിലെയായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത .
 
ബുധന്‍ ,വെള്ളി ,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6 മണിക്ക് കോലാലംപൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.35-ന് കൊച്ചിയില്‍ എത്തിച്ചേരുകയും തുടര്‍ന്ന് 8.15-ന് തിരിച്ചു പോകുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ .നിരവധി രാജ്യങ്ങളിലേക്ക് കോലാലംപൂര്‍ വഴി യാത്ര ചെയ്യുവാന്‍ എയര്‍ഏഷ്യ അവസരമൊരുക്കുന്നുണ്ട് .മലയാളികള്‍ അവധിക്കാലത്ത്‌ കൂടുതലായി മലേഷ്യ സന്ദര്‍ശിക്കാനുള്ള സാദ്ധ്യത പ്രയോജനപ്പെടുത്താനാണ് എയര്‍ഏഷ്യയുടെ നീക്കം .കൂടാതെ മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന വാര്‍ത്തയും സര്‍വീസ് വര്‍ദ്ധിപ്പിക്കുവാന്‍ എയര്‍ഏഷ്യക്ക് പ്രചോദനമായി .