ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെപ്പറ്റി സിംഗപ്പൂര്‍ സ്വദേശികള്‍ക്ക് അറിവില്ല

0

 

സിംഗപ്പൂര്‍ : ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യരാജ്യമായ ഇന്ത്യ ,പ്രത്യേകിച്ച്  സിംഗപ്പൂരുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് .എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെ പറ്റി സിംഗപ്പൂര്‍ ജനതയ്ക്ക് യാതൊരറിവും ഇല്ലെന്നുള്ളതാണ് സത്യം .ഈ വര്‍ഷം ഇലക്ഷന്‍ നടക്കുന്ന രണ്ടു രാജ്യങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിന് 100 പേരില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് ശെരിയായി ഉത്തരം നല്‍കിയത് .ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യയും ഈ വര്‍ഷം ഇലക്ഷനെ അഭിമുഖീകരിച്ച രാജ്യമാണ് .

15 വയസ്സ് മുതല്‍ പ്രായം ഉള്ളവരുടെ ഇടയില്‍ യാഹൂ സിംഗപ്പൂര്‍ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍ .ചിലര്‍ തായ്‌ ലാന്‍ഡില്‍ ഇലക്ഷന്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ ചൈന ,മലേഷ്യ ,ഫിലിപ്പൈന്‍സ്  എന്നീ രാജ്യങ്ങളുടെ പേരാണ് പറഞ്ഞത് .ഇന്തോനേഷ്യ ഇലക്ഷനെ പറ്റി കുറച്ചു പേര്‍ക്കെങ്കിലും അറിയാമെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെപ്പറ്റി ആര്‍ക്കും അറിവില്ല.

"ടിവിയില്‍ ഇലക്ഷന്‍ വാര്‍ത്തകള്‍ കാണാറുണ്ട് ,എന്നാല്‍ എനിക്ക് കാര്‍ട്ടൂണ്‍ കാണുന്നതാണ് ഇഷ്ടം " എന്നാണ് ഒരു സ്കൂള്‍ വിദ്യാര്‍ഥി അഭിപ്രായപ്പെട്ടത് .എന്നാല്‍ സ്ഥിരം പത്രം വായിക്കുന്ന കടയുടമ രാഷ്ട്രീയ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ല എന്നും ,മലേഷ്യന്‍ വിമാനം കാണാതായ പോയ വാര്‍ത്ത വായിക്കാനാണ് ഇപ്പോള്‍ പത്രം വായിക്കുന്നതെന്നും അഭിപ്രായപ്പെട്ടു .

സിംഗപ്പൂരിലെ പൗരന്‍മാരായ ഇന്ത്യന്‍ വംശജര്‍ക്കും ഇലക്ഷനെപ്പറ്റി അറിവില്ല.എന്നാല്‍ പ്രവാസികളായ ഇന്ത്യക്കാര്‍ വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യന്‍ ഇലക്ഷന്‍ നിരീക്ഷിക്കുന്നത് .