എസ്ജി 50: മലയാളി സംഘടനകള്‍ ഒത്തുചേരുന്നു

0
Pic:United Malayalee SG50 steering Committee : Sitting -from left: Shanta Bhaskaran (Bhaskers Academy),  Sujatha Nair(Malayalee Hindu Samajam)  Padma Nayar(SMA), PK.Koshy (President, SMA and Chair Person of Steering Committee) , MCV Mathai (Jacobite Church), Jayapregasham(NBKL), Jayakumar BBM (Vice President, SMA) , K. Sivaraman Nair (SMA). Standing- From Left: Rajeshkumar ( Pravasi Express), R Rajesh Kumar  (General Secretary, SMA &  Secretary of Steering Committee) , Sagar (Amritha Society), Krishna Kumar (Soorya Singapore), Syam Kumar (MLES), Sarosh Thankachen (Kala), Savant Raj (SMA)

ലിറ്റില്‍ ഇന്ത്യ: സിംഗപ്പൂരിന്‍റെ അന്‍പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായ്‌ (SG50)  മലയാളി സംഘടനകള്‍ ഒന്നിക്കുന്നു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിലാണ് മലയാളി സംഘടനകള്‍ ഒത്തുചേരുന്നത്.  ഇതിലേക്കായി എസ്എംഎ പ്രസിഡന്‍റ് പി.കെ കോശി അദ്ധ്യക്ഷനായി,  എല്ലാ സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സ്റ്റിയറിങ് കമ്മറ്റി രൂപീകരിച്ചു. സെപ്റ്റംബറില്‍ മലയാളി സംഘടനകള്‍ സംയുക്തമായി എസ്ജി50 ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് സ്റ്റിയറിങ് കമ്മറ്റി അറിയിച്ചു.

About SG50 :

ചുവന്ന വൃത്തരൂപത്തില്‍ സിംഗപ്പൂര്‍ ആത്മസത്തയെ നിറച്ചു എസ്ജി50  ഒരുങ്ങുന്നു. സ്വാതന്ത്ര്യം നേടി അന്‍പതാം വര്‍ഷത്തിലേക്ക്  കടക്കുന്ന കുഞ്ഞു ദ്വീപായ വലിയ രാജ്യം, രാജ്യ സ്നേഹത്തിന്‍റെ ഉദാത്തമായ സ്നേഹം സിംഗപ്പൂരിയന്‍ ജനതയുടെ വികാരമാക്കിയാണ് എസ്ജി 50 വിഭാവനം ചെയ്യുന്നത്.

സിംഗപ്പൂരിന്‍റെ അന്‍പതു പ്രതീകങ്ങള്‍  എസ്ജി50  യുടെ ഭാഗമാകും. ബോട്ടാനിക് ഗാര്‍ഡന്‍, മെര്‍ ലയണ്‍, എസ്പ്ലനെഡ്,  മുസ്തഫ സെന്റര്‍ തുടങ്ങി ചില്ലി ക്രാബ്, തേ-താരിക് വരെ ആഘോഷഭാഗമായി വിളംബരം ചെയ്യുന്ന പരിപാടി ആയാണ് SG 50 ഗവണ്മെന്റ് തലത്തില്‍ ആസൂത്രണം ചെയ്യുന്നത്.

എല്ലാ തുറകളില്‍ നിന്നുമുള്ള സിംഗപ്പൂര്‍ ജനതയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ആര്‍ട്ട് കണക്ട്ടെര്‍, തിരെഞ്ഞെടുത്ത അമ്പതു സ്ഥലങ്ങളില്‍ സിംഗപ്പൂര്‍ സ്വന്തം വീട് എന്ന ആശയത്തില്‍ കവിത, ചിത്രം, ഷോര്‍ട്ട് ഫിലിം എന്നിവയിലൂടെ     ഓര്‍മ്മകള്‍ ഒരുക്കുന്ന “ഹാര്‍ട്ട്‌ മാപ്പ്“, എഴുപതോളം സ്കൂള്‍ ചേര്‍ന്നുള്ള “ മൈ എസ് ജി  ട്രെയില്‍സ് ആന്‍ഡ്‌ എക്സിബിഷന്‍സ്”, “ വി ലവ് എസ് ജി – എന്ന ആശയത്തില്‍ “ ചിംന്‍ഗെ 2015 “ , ജൂബിലി വാക്ക് എന്നിവ കൂടാതെ അന്‍പതാം നാഷണല്‍ ഡേ പരേഡ് എന്നിവ S G 50 യെ അരുണിമമാക്കും.  S G 50 ആഘോഷങ്ങള്‍ 2015 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കും.