മുപ്പത്തിയഞ്ചാം നിലയില്‍ കൊക്കകോളയുടെ രൂപത്തില്‍ പറന്നെത്തിയ സ്നേഹോപഹാരം

0

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ സ്വദേശികളും നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ സിംഗപ്പൂര്‍ കൈന്‍ന്‍റ്നെസ്സ് മൂവ്മെന്‍റ് ,കൊക്കകോള സിംഗപ്പൂര്‍ എന്നീ സംഘടകനകള്‍ ഒന്നിച്ചപ്പോള്‍ പിറന്ന ആശയം വളരെ പുതുമയുള്ളതായിത്തീര്‍ന്നു .സിംഗപ്പൂര്‍ ഇന്നത്തെ രീതിയില്‍ പണിതുയര്‍ത്തിയ 13 ലക്ഷത്തോളം വരുന്ന വിദേശികളെ അവഗണിക്കുന്നുവെന്ന തോന്നലില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ആശയം ഉടലെടുത്തത് .

ആകാശത്ത് നിന്ന് പറന്നു വന്ന  'ഡ്രോന്‍സ് ' ഏകദേശം 35 നിലവരെ ഉയരത്തില്‍ പൊരിവെയിലില്‍ പണിയെടുക്കുന്ന   2500-ഓളം വരുന്ന നിര്‍മ്മാണതൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.തികച്ചും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ കൊക്കകോള നിറച്ച ബോക്സുകള്‍ ഉണ്ടായിരുന്നു .കൂടാതെ സിംഗപ്പൂര്‍ സ്വദേശികള്‍ എഴുതിയ സന്ദേശം അതിനോട് കൂടെ ഒട്ടിച്ചുവേയ്ക്കുവാന്‍ സിംഗപ്പൂര്‍ കൈന്‍ന്‍റ്നെസ്സ് മൂവ്മെന്‍റ് നേതൃത്വം നല്‍കി .സിംഗപ്പൂരിന്‍റെ ഒരു കോണില്‍ ആരും അറിയാതെ ജീവിക്കുന്ന ഇവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്ന സന്ദേശം വിദേശികള്‍ക്കുള്ള അംഗീകാരം കൂടിയായി മാറി .

" നിങ്ങള്‍ ഇല്ലെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ക്ക് മേല്‍ക്കൂയുള്ള ഭവനം ഉണ്ടാകുമായിരുന്നില്ല .നന്ദി ,സിംഗപ്പൂരില്‍ വന്നതിനും ഞങ്ങളെ സഹായിക്കുന്നതിനും " ഇത്തരത്തിലുള്ള പല സന്ദേശങ്ങളും രണ്ടു സംസ്‌ക്കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി മാറുകയായിരുന്നു .തങ്ങളെ കരുതുവാന്‍ ആരോക്കൊയോ ഉണ്ടെന്ന തോന്നല്‍ ഇപ്പൊഴുണ്ടെന്ന് പല വിദേശതൊഴിലാളികളും നന്ദിയോടെ  പറയുന്നു .