സിംഗപ്പൂരില്‍ പൈതൃക കെട്ടിടത്തിലുള്‍പ്പെടുത്തി ക്ഷേത്രം പുനരുദ്ധരിച്ചു , ലിസ്റ്റില്‍ മലബാര്‍ മുസ്ലിം പള്ളിയും

0

 

സിംഗപ്പൂര്‍: രണ്ടു വര്‍ഷം നീണ്ട പുനരുദ്ധാരണ ജോലികള്‍ക്ക് ശേഷം ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നു . 179 വര്‍ഷം പഴക്കമുള്ള ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രമാണ് 7 മില്ല്യണ്‍ ഡോളര്‍ (ഉദ്ദേശം 35 കോടി) ചെലവഴിച്ച് നവീകരിച്ചത്. സംരക്ഷിക്കപ്പെടേണ്ട 75 പൈതൃക കെട്ടിടങ്ങളിലൊന്നായാണ് ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയത്.ക്ഷേത്രത്തിനോട് ചേര്‍ന്ന് 6 നിലയുള്ള കെട്ടിടം കൂടി പണി കഴിപ്പിച്ചിട്ടുണ്ട് .
 
തമിഴ് കുടിയേറ്റക്കാര്‍ 1835ലാണ് ക്ഷേത്രം നിര്‍മിച്ചത്. 640 പ്രതിമകളും ദൈവരൂപങ്ങളും ഹിന്ദുപുരാണത്തിലെ സൂക്ഷ്മ വര്‍ണനകളടങ്ങിയ ചിത്രങ്ങളുമുള്‍പ്പെടുന്ന ക്ഷേത്രം തമിഴ്നാട്ടില്‍നിന്നുള്ള 12 കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. ഈ മാസം 22ന് നവീകരിച്ച ക്ഷേത്രം തുറന്നുകൊടുക്കാനാണ് തീരുമാനം.ഞായറാഴ്ച പോലുള്ള ദിവസങ്ങളില്‍ 5000-ഓളം പേര്‍ ക്ഷേത്രദര്‍ശനം നടത്തുന്നുണ്ടെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.ജോലിക്കായി സിംഗപ്പൂരില്‍ വരുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിനു പ്രധാനകാരണം.ശ്രീ മന്മഥ കരുണേശ്വര ക്ഷേത്രം, ശ്രീ വടപതിര കാലിയമ്മന്‍ ക്ഷേത്രം, ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയും അംഗുലീയ പള്ളി, മലബാര്‍ പള്ളി എന്നിവയും പദ്ധതിയനുസരിച്ച് നവീകരിക്കുന്നതില്‍പ്പെടും.ഇതില്‍ മലബാര്‍ പള്ളി സിംഗപ്പൂരിലെ മലയാളികള്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച മുസ്ലിം പള്ളിയാണെന്നത് മറ്റൊരു പ്രത്യേകതയാണ്.