തമിഴ് വംശജനായ എഴുത്തുകാരന് സിംഗപ്പൂരില്‍ ഉന്നത സാഹിത്യപുരസ്കാരം

0

 

സിംഗപ്പൂര്‍ :  സിംഗപ്പൂരിലെ പരമോന്നത സാഹിത്യപുരസ്കാരമായ കള്‍ചറല്‍ മെഡലിയന്‍ അവാര്‍ഡ് ഇന്ത്യന്‍ വംശജനായ കെ.ടി.എം. ഇഖ്ബാലിന് സിംഗപ്പൂര്‍ പ്രസിഡന്‍റ് ടോണി  ടാന്‍ കെങ് യാം സമ്മാനിച്ചു. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണിതെന്നും ഇത്തരമൊരു പുരസ്കാരത്തിന് അര്‍ഹനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇക്ബാല്‍ പ്രതികരിച്ചു. 1970,80കളില്‍  റേഡിയോ സിംഗപ്പൂരിനു വേണ്ടി  കുട്ടികൾക്കായുള്ള 200 ഓളം കവിതകള്‍  അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ ഏഴ് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.തമിഴ്നാട്ടിലെ കടയനല്ലൂര്‍ സ്വദേശിയായ ഇഖ്ബാല്‍ 11 വയസ്സുള്ളപ്പോഴാണ് പിതാവിനൊപ്പം  സിംഗപ്പൂരിലെത്തുന്നത്.