അഭിമുഖം: ജിതിന്‍ രാജ്

0

തമിഴ് – മലയാള സിനിമാ ലോകത്തിന്‍റെ പ്രിയങ്കരനാണ് ഈ പുതു താരം. പിന്നണി ഗാനലോകത്തു വരുമ്പോള്‍ തന്നെ പ്രശസ്ത ഗായിക ശ്രേയ ഘോഷാലിനൊപ്പം മനോഹരമായ ഗാനം, ഒപ്പം കൈ നിറയെ അവസരങ്ങള്‍, കൂടാതെ ഗായകരുടെ കഥ പറയുന്ന മനോഹരമായ ക്യാമ്പസ് ചിത്രത്തിലെ നായക പദവി. കൂടുതല്‍ വിശേഷങ്ങളുമായി ജിതിന്‍.

1.    ഒരേ സമയം തന്നെ നായകനായും, ഗായകനായും സിനിമയില്‍ ഒരിടം നേടിയെടുക്കുക, നിരവധി ആരാധകരുടെ പ്രിയ ഗായകനായ ജിതിന്‍ എങ്ങിനെയാണ് അഭിനയ രംഗത്തേക്ക് വരുന്നത് ?  

ഗായകനാവണമെന്ന ചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നു. അഭിനയത്തില്‍ വരുന്നത്, 'വാനവില്‍ വാഴ്കൈ' എന്ന ചിത്രം വഴിയാണ്. അതിലേക്കു സുബ്രഹ്മണ്യപുരത്തിന്‍റെ സംഗീത സംവിധായകന്‍ ജയിംസ് വസന്തന്‍ സാര്‍ എന്നെ വിളിക്കുകയായിരുന്നു, ഒരു മ്യൂസിക്കല്‍ സബ്ജക്റ്റ് ഉണ്ടെന്നു പറഞ്ഞിട്ട്. അതിന്‍റെ ഡയറക്ടര്‍ക്ക് പാടുന്നവര്‍ തന്നെ അഭിനയിക്കണമെന്നുണ്ടായിരുന്നു. നല്ലൊരു ക്യാമ്പസ് മ്യൂസിക്കല്‍ സബ്ജക്റ്റ് ആയതു കൊണ്ട് ഞാനതു ചെയ്തു.

2.    ശ്രേയഘോഷാലുമൊത്ത് തമിഴില്‍ ഒരു സൂപ്പര്‍ ഹിറ്റ് ഗാനം, മനോഹരമായ ആ ഗാനം ജിതിന്‍നെ തേടിയെത്തിയതെങ്ങിനെ ?

ഡി. ഇമ്മാന്‍ സാറിനു, എന്‍റെ ഒരു ഫ്രണ്ട് പൂജ എന്നെ റെഫര്‍ ചെയ്യുകയായിരുന്നു. അദ്ദേഹത്തിനെ ഞാന്‍ പാടി കേള്‍പ്പിച്ചു, അത് ഇഷ്ടായി അദ്ദേഹത്തിന്‍റെ രണ്ടു പാട്ടുകള്‍ എനിക്ക് തന്നു. അതിനു ശേഷമാണ് ഇന്ത്യയിലെ വണ് ഓഫ് ദി ലീഡിംഗ് സിംഗര്‍  ശ്രേയ ഘോഷാലിനൊത്ത് 'സിഗരം തൊട്' എന്ന ചിത്രത്തില്‍ പാടുവാനുള്ള അവസരം ലഭിക്കുന്നത്.

3.    ഏതൊക്കെ സിനിമകളിലാണ് ജിതിന്‍ പാടിയിരിക്കുന്നത് ?

കൂടുതലും തമിഴിലാണ് പാടിയത്. 'സിഗരം തൊട്' എന്ന ചിത്രത്തില്‍ ശ്രേയ ഘോഷാലിനൊപ്പം, ജയിംസ് വസന്തന്‍ സാറിന്‍റെ 'സണ്ടമാരുതം' എന്ന ചിത്രത്തില്‍, കണ്ണന്‍ സാറിന്‍റെ മ്യൂസിക്കില്‍ 'കല്‍ക്കണ്ട്' എന്ന ചിത്രത്തില്‍, 'രജിനി മുരുഗന്‍' അതില്‍ മഹാലക്ഷ്മി അയ്യരുടെ കൂടെയൊരു ഡ്യുയറ്റ്, പിന്നെ 'നാന്‍ താന്‍ സിവ'യില്‍, മലയാളത്തില്‍ വിദ്യാ സാഗര്‍ സാറിന്‍റെ സംഗീത സംവിധാനത്തില്‍ മറിയം മുക്കെന്നൊരു ചിത്രത്തില്‍.

4.    സിനിമാഗാനങ്ങളല്ലാതെ പാടിയ ഗാനങ്ങള്‍ ?

കൂടുതലും ഹിന്ദു, ക്രിസ്ത്യന്‍ ഡിവോഷണല്‍ സോംഗ്സ് ആണ് പാടിയിട്ടുള്ളത്. സജിന്‍ ബാബുവിന്‍റെ, നാഷണല്‍ അവാര്‍ഡ് നേടിയ ഫീച്ചര്‍ ഫിലിം 'അണ് ടു ദ ഡസ്ക്' എന്ന ഷോര്‍ട്ട് ഫിലിമില്‍ മെര്‍വിന്‍, ഷിനു സംഗീതം നല്‍കിയ തേടുന്നു… എന്ന ഗാനം, അതുപോലെ കുറച്ചു ഷോര്‍ട്ട് ഫിലിംസിലും, ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

5.    മെലഡി – ഫാസ്റ്റ് – ക്ലാസ്സിക്കല്‍ ഏതായാലും  ഒരേ പോലെ പാടുന്ന ജിതിന്‍ന്റെ സംഗീത ഗുരു ആരാണ് ?

എല്ലാ ടൈപ്പ് പാട്ടുകളും പാടാനാണ് ആഗ്രഹം. എല്ലാം പാടാനും കേള്‍ക്കാനും ശ്രമിക്കാറുണ്ട്. എത്രത്തോളം പെര്‍ഫെക്റ്റ് ആയി പാടുന്നുണ്ടെന്ന് എനിക്കറിയില്ല.
എന്‍റെ ആദ്യ ഗുരു രുഗ്മിണി ടീച്ചര്‍, അത് കഴിഞ്ഞിട്ട് എന്നെ പഠിപ്പിച്ചത് അത്തോളിയിലെ പ്രദീപ് സര്‍, അദ്ദേഹത്തിന്‍റെ അനുജന്‍ മനോജ് സാറും എന്നെ സംഗീതം പഠിപ്പിച്ചിട്ടുണ്ട് .

6.    സംഗീതം കൂടാതെ ഏതെങ്കിലും  ഉപകരണ സംഗീതം  പഠിക്കുന്നുണ്ടോ ?

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വെസ്റ്റേണ് വയലിന്‍ പഠിച്ചിരുന്നു. ഇപ്പോള്‍ മൂവിയ്ക്ക് വേണ്ടി ഗിത്താര്‍ പഠിച്ചു. കാരണം കഥാപാത്രം ഗിത്താര്‍ ഉപയോഗിക്കുമ്പോള്‍ അത് നാച്ചുറല്‍ ആയിരിക്കണം എന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നു. വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ആണ് ഗിത്താര്‍. അത് തുടര്‍ന്നും പഠിക്കാനാണ് ആഗ്രഹം.

7.    കുട്ടിക്കാലം മുതല്‍ പാടാറുണ്ടായിരുന്നോ ?

വീട്ടില്‍ പറയാറുണ്ട് കുട്ടിക്കാലം മുതലേ ഞാന്‍ പാടി കൊണ്ടായിരുന്നു നടക്കാറ് എന്ന്. അതുകേട്ടു എന്നെ പാട്ട് പഠിപ്പിക്കണമെന്ന്  അടുത്ത വീട്ടിലുള്ള ആള്‍ക്കാരൊക്കെ  പറയാറുണ്ടെന്ന്. തറവാട്ടില്‍ രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ഇടനാഴിയില്‍ കാലില്‍ കാലൊക്കെ കയറ്റി വച്ച് സര്‍ഗ്ഗം എന്ന ചിത്രത്തിലെ ഭൂലോക വൈകുണ്ഡ… എന്ന ഗാനം എപ്പോഴും പാടാറുണ്ടെന്ന്  അച്ഛമ്മയും  ചെറിയ അച്ഛന്‍മാരൊക്കെ ഇപ്പോഴും പറയാറുണ്ട്.

8.     അച്ഛനോ അമ്മയോ പാടാറുണ്ടോ? ആരാണ് ഇതിനൊക്കെ പ്രോത്സാഹനം തരുന്നത് ?

അച്ചച്ചന്‍ ഉടുക്ക് കൊട്ടിയിട്ട് അയ്യപ്പന്‍ പാട്ട് പാടുമായിരുന്നു. അച്ഛനും പാടും. അച്ഛന് കുട്ടിക്കാലത്ത് പാടി കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടിട്ടുണ്ട്. അച്ഛനും അച്ഛച്ചനും ഒരു പാട് പ്രോഗ്രാംസ് ചെയ്തിട്ടുണ്ട്. അവരു കാരണം ആയിരിക്കും സംഗീതം കിട്ടിയത്. അമ്മയും പാടാറുണ്ട്. വീട്ടില്‍ ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് രസകരമായിട്ടു പാട്ടൊക്കെ പാടിയിരിക്കാറുണ്ട്.

9.    ഇഷ്ട ഗായകന്‍, ഗായിക, നായകന്‍, നായിക ?

ഗായകന്‍ ദാസേട്ടന്‍. പ്രത്യേകിച്ച് പറയാനില്ല അദ്ദേഹം വേറൊരു ലവലില്‍ ആണ്. തൊണ്ടയുടെ വഴക്കം, ഒരു ഒക്റ്റീവ് നിന്നും വേറൊരു ഒക്ടീവിലേക്ക് പാടുന്നത് അസാധ്യം. ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ സിംഗര്‍ റാഷിദ് ഖാനെ എനിക്കിഷ്ടമാണ്. ഇപ്പോഴുള്ളതില്‍ ബെന്നി ദയാല്‍ അവരെ ഇഷ്ടമാണ്. ഗായിക ചിത്ര ചേച്ചി. ചിത്ര ചേച്ചിയെന്ന് പറഞ്ഞാല്‍ പെര്‍ഫെക്ഷന്‍ ആണ്. സുജു ചേച്ചി, ശ്രേയ ഘോഷാല്‍ ഇവരെയും ഇഷ്ടമാണ്.
നായകന്‍ ലാലേട്ടന്‍. നായിക, എനിക്ക് പണ്ട് തൊട്ടേ ക്രയിസ് ആയിരുന്നു യോദ്ധ,റോജ ചിത്രങ്ങളില്‍ അഭിനയിച്ച മധുബാല.

10.     എറ്റവും  ഇഷ്ടമുള്ളൊരു സിനിമാഗാനം ?

ഇഷ്ടമുള്ള ഒരുപാട് പാട്ടുകള്‍ ഉണ്ട്. എങ്കിലും ഞാന്‍ ഗന്ധര്‍വ്വനെന്ന പടത്തിലെ ദേവാംഗണങ്ങള്‍ എന്ന ഗാനം ക്ലോസ് റ്റു മൈ ഹാര്‍ട്ട് ആണ്. പിന്നെ തമിഴില്‍ ഉന്നിടം മയങ്ങിരേന്‍ എന്ന ഗാനം. പിന്നെ സലില്‍ ചൗദരി സാറിന്‍റെ പാട്ടുകള്‍ നീ വരും കാവ്യ ദേവതേ, കാതില്‍ തേന്‍ മഴയായ്. അങ്ങിനെ ഇഷ്ടമുള്ള ഒരുപാട് ഗാനങ്ങള്‍.

11.     പാടാന്‍ എറ്റവും ഇഷ്ടമുള്ളൊരു രാഗം ?

തോഡി, ഖരഹര പ്രിയ, ശ്രീരാഗം ഒക്കെ ഒരുപാട് ഇഷ്ടമാണ്. പഴന്തമിഴ് പാട്ടിഴയും, ശ്രീരാഗമോ ഇതൊക്കെ പാടാന്‍ വളരെ ഇഷ്ടമാണ്. ആ രാഗങ്ങളൊക്കെ ചില ഭാഗങ്ങളില്‍ നല്ല ഭംഗിയായി തോന്നും.

12.     പ്രയാണ് ഒരുക്കാനുണ്ടായ സാഹചര്യം? പ്രയാണ് മ്യൂസിക് ബാന്‍ഡിനെക്കുറിച്ച് ?

അജയ് സത്യനാണ് ഇത് ഒരുക്കിയത്. അജയ് വിളിച്ചപ്പോഴാണ് ഞാന്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നത്. പ്രോഗ്രാമുകള്‍ക്ക് നല്ല പ്രതികരണമാണുള്ളത്.

13.     പാട്ടിനൊത്ത് മനോഹരമായ  ചുവടുകള്‍ വയ്ക്കാറുള്ള ജിതിന്‍ നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ടോ ?

ഡാന്‍സ് ഞാന്‍ പഠിച്ചിട്ടില്ല, പാട്ടു പാടുമ്പോള്‍ ആ ഒരു ഓളത്തില്‍ അങ്ങിനെ ചെയ്യുന്നു എന്നേ ഉള്ളൂ. മൈക്കല്‍ ജാക്ക്സന്‍റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്‍റെ മൂവ്മെന്റ്സ് ഒക്കെ കണ്ണാടിയില്‍ നോക&#34