രണ്ടു ദിവസം കൊണ്ട് വീട് നിര്‍മ്മിക്കുന്ന റോബോട്ട്, ‘ഹാഡ്രിയന്‍’.

0

വീടുകള്‍ പണിയാനോ, കെട്ടിടങ്ങള്‍ പണിയാനോ ഇപ്പോള്‍ ആള്‍ക്കാരെ കിട്ടുന്നില്ല, കിട്ടിയാലോ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പണിയും, ചിലവും. ഇപ്പോഴിതാ ഇതിനൊരു പരിഹാരമായി കണ്ടു പിടിച്ചിരിക്കുന്നു മണിക്കൂറില്‍ ആയിരം ഇഷ്ട്ടികകള്‍ നിരത്തുന്ന റോബോട്ട്. ഹാഡ്രിയന്‍ വാള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തി ഹാഡ്രിയന്‍ന്റെ നാമമാണ് ഈ റോബോട്ടിന്.പെര്‍ത്തിലെ ഒരു എഞ്ചിനീയര്‍ ആണ് 'ഹാഡ്രിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഇഷ്ട്ടികകള്‍ നിരത്തി ചുമരുകള്‍ കെട്ടുന്ന റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത പ്രകാരം ഓരോ ഇഷ്ട്ടികയും നിരത്തുന്ന സ്ഥലവും, അളവും കണക്കു കൂട്ടി, കൂട്ടുകള്‍ തേച്ചു, ഭംഗിയായി അടുക്കി വച്ച് അതിവേഗത്തില്‍ ചുമരുകള്‍ പണിയും, 28 അടി നീളമുള്ള കൈകളുള്ള ഈ റോബോട്ട്. ഒരു തവണ പ്രോഗ്രാം ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയുന്ന റോബോട്ടിനെ ഒരു ട്രക്ക് ആണ് വഹിച്ചു കൊണ്ട് പോകുന്നത്. വൈദ്യുതി ഉപയോഗിച്ചോ, ജനറേറ്റര്‍ ഉപയോഗിച്ചോ ഇത് പ്രവര്‍ത്തിപ്പിക്കാം.
ഫാസ്റ്റ് ബ്രിക് റോബോട്ടിക്സ് CEO മൈക്ക് വിവരിച്ചു. അദ്ദേഹത്തിന്റെ സഹോദരനും എയറോനോട്ടിക്, മെക്കാനിക്കല്‍ എഞ്ചിനീയറുമായ മാര്‍ക്ക് ആണ് ഈ ആശയത്തിന് പിന്നില്‍.

യന്ത്രങ്ങള്‍ ജോലികള്‍ ചെയ്തു തുടങ്ങുമ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെങ്കിലും, സമയവും, ധനവും ലാഭിക്കാന്‍ കഴിയും എന്നത് വലിയൊരു നേട്ടം തന്നെയാകും.