വിശപ്പടക്കാന്‍ ചെളി തിന്നു ജീവിക്കുന്നവര്‍

0
ചെളിയില്‍ ഉണ്ടാക്കിയ കുക്കീസ്‌ കഴിച്ച ഹേത്തിയിലെ പതിനൊന്ന് വയസുകാരന്‍ ചെളി പറ്റിയ തന്‍റെ നാക്ക് കാണിക്കുന്നു.

ആഘോഷങ്ങളിലും, വിരുന്നുകളിലും അനാവശ്യമായി ഭക്ഷണം പാഴാക്കുന്നവര്‍… ഇഷ്ടമില്ല, രുചിയില്ല എന്ന് പറഞ്ഞു ഭക്ഷണം കഴിക്കാതിരിക്കുന്നവര്‍ അറിയുക ഒരു നേരെത്തെ വിശപ്പടക്കാന്‍ കളിമണ്ണ് തിന്നു ജീവിക്കുന്നവരെക്കുറിച്ച്.

ദ്വീപ് രാജ്യമായ ഹേത്തിയിലെ ജനങ്ങളാണ് ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വിശപ്പടക്കാന്‍ വേണ്ടി കളിമണ്ണ് തിന്നു ജീവിക്കുന്നത്. ഉപ്പും, വെജിറ്റബിള്‍ ഓയിലും കൂട്ടി കുഴച്ചു ഉണക്കിയെടുത്താണ് ഹേത്തിയന്‍ ജനങ്ങള്‍ കഴിക്കുന്നത്. അടിക്കടി ഉയരുന്ന ഭക്ഷണ സാധനങ്ങളുടെ വിലയാണ് വിശപ്പിന്റെ വേദനയകറ്റാന്‍ ചളി തിന്നാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. അഴുക്കു തിന്നുന്നത്  മറാരോഗങ്ങളിലേക്കാണ് ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ പോലും നല്ല നല്ല ഭക്ഷണം കഴിക്കുന്ന ലോകത്തിലാണ് മനുഷ്യര്‍ക്ക് ഈ ദുരവസ്ഥ. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും, ക്ഷേമത്തിനുമായുള്ള യു. എന്‍ ഓര്‍ഗനൈസേഷനായ യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (UNFPA) അല്ലെങ്കില്‍ മറ്റു പല സംഭാവനകളും എത്തിച്ചേരേണ്ട കൈകളില്‍ തന്നെയാണോ എത്തിച്ചേരുന്നത്? പട്ടിണി മരണമില്ലാത്ത ലോകത്തിനായ് പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം.

കുട്ടികഥകളിലെ മണ്ണപ്പം അല്ല, വിശപ്പ് മാറ്റാനുള്ള കളിമണ്‍ കുക്കീസുമായി വില്പനയ്ക്ക് ഒരുങ്ങുന്ന വയോധിക

മണ്‍പാത്ര നിര്‍മ്മാണമെന്ന് തോന്നിപ്പിക്കുന്ന ജോലിയിലാണ്  ഹേത്തിയിലെ ഈ യുവതി. മണ്ണിലെ കല്‍ തരികള്‍ അരിച്ചു മാറ്റുകയാണിവര്‍
ചെളിയോടോപ്പം ഉപ്പും, ഓയിലും ചേര്‍ത്ത് കുഴച്ചെടുക്കുന്നു
നിരത്തിയ ചെളി വെയിലില്‍ ഉണക്കിയെടുക്കുന്നു.
വെയിലത്ത് ഉണക്കിയ കളിമണ്‍ കുക്കീസ്‌ കഴിക്കുന്നവര്‍..

വീഡിയോ ഫീച്ചര്‍:

വിശപ്പടക്കാന്‍ ചെളി തിന്നു ജീവിക്കുന്നവര്‍

വിശപ്പടക്കാന്‍ ചെളി തിന്നു ജീവിക്കുന്നവര്‍ദ്വീപ് രാജ്യമായ ഹേത്തിയിലെ ജനങ്ങളാണ് ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വിശപ്പടക്കാന്‍ വേണ്ടി കളിമണ്ണ് തിന്നു ജീവിക്കുന്നത്. ഉപ്പും, വെജിറ്റബിള്‍ ഓയിലും കൂട്ടി കുഴച്ചു ഉണക്കിയെടുത്താണ് ഹേത്തിയന്‍ ജനങ്ങള്‍ കഴിക്കുന്നത്വായിക്കുക: http://goo.gl/Et2MnMLike fb.com/PravasiExpress for regular updates

Posted by PravasiExpress on Tuesday, 28 July 2015