വാട്ട്സ് ആപ്പിനു വെല്ലുവിളിയായ് ‘സോമ (SOMA) മെസ്സഞ്ചര്‍’

0

ലോകത്തിലെവിടേക്കും അതിവേഗത്തില്‍ മെസ്സേജുകള്‍ അയക്കാം യാതൊരു തടസ്സങ്ങളുമില്ലാതെ, കൂടാതെ വോയിസ് കോളും, വീഡിയോ കോളും ചെയ്യാം തികച്ചും സൗജന്യമായി അതും എച്ച് ഡി ക്വാളിറ്റിയോടെ, പുതിയ 'സോമ മെസ്സഞ്ചര്‍' വഴി. ലോഞ്ച് ചെയ്തു ദിവസങ്ങള്‍ക്കകം ലോകമെമ്പാടും നിരവധി മില്യണ് ജനങ്ങളാണ് സോമയുടെ ഉപഭോക്തരായി മാറിയിരിക്കുന്നത്.

ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള സര്‍വറുമായി ബന്ധിപ്പിച്ചിരിക്കുന്നത് കാരണം വളരെ വേഗതയോടും, വ്യക്തതയോടും ഇത് പ്രവര്‍ത്തിക്കുന്നു. സോമയുടെ ഉപയോഗ രീതി വളരെ ലളിതമാണ്. മിഡില്‍ ഈസ്റ്റിലും മറ്റും നിരവധിപേരാണ് സോമ മെസ്സഞ്ചര്‍ ഉപയോഗിക്കുന്നത്. ലീ ഗോ എന്ന വ്യവസായ സംരംഭകൻ ആണ് ഈ മെസ്സഞ്ചറിന് പുറകില്‍.

പ്രത്യേകതകള്‍ :

1. ലോകത്തിലെ ഏറ്റവും വേഗതയേറിയ മെസ്സഞ്ചര്‍.

2. ഏച്ച് ഡി ക്വാളിറ്റി വീഡിയോ, ഓഡിയോ കോള്‍ സാധ്യമാണ്.

3. മറ്റു മെസ്സഞ്ചറുകള്‍ വര്‍ഷത്തില്‍ നിശ്ചിത നിരക്ക് ഈടാക്കുമ്പോള്‍ സോമ തികച്ചു സൗജന്യമായി ഉപയോഗിക്കാകുന്നതാണ്.

4. വാട്ട്സ് ആപില്‍ 100 പേര്‍ ചേര്‍ന്ന ഗ്രൂപ്പ് വരെയേ സാധ്യമാകൂ എങ്കില്‍ സോമയില്‍ 500 മെമ്പര്‍ വരെയുള്ള ഗ്രൂപ്പ് ഉണ്ടാക്കാം.

5.  ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്തു കൈമാറ്റം ചെയ്യപ്പെടുന്നു. അതിനാല്‍ ഇത് വഴിയുള്ള ചാറ്റിങ്, മെസ്സേജിംഗ് കൂടുതല്‍ സുരക്ഷിതത്വം ഉള്ളതാകുന്നു.

6. സോമ ഉപയോഗിക്കുന്നവര്‍ക്ക് അവര്‍ അയച്ചതും, സ്വീകരിച്ചതുമായ സന്ദേശങ്ങള്‍, കോളുകള്‍, ഫോട്ടോസ് ഇവയുടെ എണ്ണം, വിവരങ്ങള്‍ യൂസേജ് ഓപ്ഷന്‍ വഴി മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

7. ഡൌണ്ലോഡ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ കോണ്ടാക്റ്റില്‍ ഉള്ളവരില്‍ സോമ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ കാണാൻ കഴിയുന്നു, അതുപോലെ അവര്‍ക്ക് നിങ്ങള്‍ ഉപയോഗിക്കുന്നു എന്ന നോട്ടിഫികേഷനും ലഭിക്കുന്നു.

8. രാജ്യത്തിന് അകത്തും, പുറത്തേക്കുമുള്ള കോളുകള്‍, മെസ്സേജിംഗ് തികച്ചും സൗജന്യമാണ്.

സോമ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് സുഹൃത്തുകളെ ഏതു സോഷ്യല്‍ മീഡിയ വഴിയും ഇന്‍വൈറ്റ് ചെയ്യാം, നിങ്ങള്‍ അയക്കുന്ന മെസ്സേജിന്റെ കൂടെ സോമ ഡൌണ്ലോഡ് ചെയ്യാനുള്ള ലിങ്കും അയക്കപ്പെടുന്നു. കൂടാതെ ഐ ട്യൂണ് ആപ് സ്റ്റോറില്‍ നിന്നും, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയും 'സോമ മെസ്സഞ്ചര്‍' ഡൗണ്ലോഡ് ചെയ്യാവുന്നതാണ്.
 

Download from:  Googleplay  ,   iTunes