കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സനല്‍കുമാര്‍ ശശിധരന്‍ മികച്ച സംവിധായകന്‍

0

2014 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ ജേതാക്കളുടെ പേര്, വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച സംവിധായകനുള്ള അവാര്‍ഡ്  സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)നേടി. മികച്ച നടനുള്ള പുരസ്ക്കാരം നിവിന്‍ പോളിയും (1983, ബാംഗ്ലൂര്‍ ഡേയ്സ് ), സുദേവ് നായരും (മൈ ലൈഫ് പാര്‍ട്ണര്‍) പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്ക്കാരം 'ഓം ശാന്തി ഓശാന', 'ബാംഗ്ലൂര്‍ ഡേയ്സ്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നസ്രിയ നസിം നേടി. മികച്ച കഥാചിത്രം ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' ആണ്. രണ്ടാമത്തെ ചിത്രം 'മൈ ലൈഫ് പാര്‍ട്ണര്‍'.

മറ്റു അവാര്‍ഡുകള്‍ :

മികച്ച തിരക്കഥാകൃത്ത് – അഞ്ജലി മേനോന്‍, മികച്ച സ്വഭാവ നടന്‍ – അനൂപ് മേനോന്‍(1983, വിക്രമാദിത്യന്‍), മികച്ച സ്വഭാവ നടി – സേതു ലക്ഷ്മി (ഹൌ ഓള്‍ഡ് ആര്‍ യു), മികച്ച സംഗീത സംവിധായകന്‍ – രമേശ് നാരായണന്‍ ("ആദിത്യ കിരണങ്ങള്‍.."-  വൈറ്റ് ബോയ്സ് ), മികച്ച പാശ്ചാത്തല സംഗീത സംവിധാനം  – ബിജി പാല്‍, മികച്ച ഗായകന്‍ – യേശുദാസ് ("ആദിത്യ കിരണങ്ങള്‍.."-  വൈറ്റ് ബോയ്സ് ), മികച്ച ഗായിക – ശ്രേയാ ഘോഷാല്‍ ("വിജനതയില്‍…"- ഹൌ ഓള്‍ഡ് ആര്‍ യു ), ഗാനരചന – ഒ . എസ് ഉണ്ണി കൃഷ്ണന്‍ ("ഇത്ര പകലിനോട്…") എഡിറ്റര്‍ – ലിജോ പോള്‍ ( ഓം ശാന്തി ഓശാന), നൃത്ത സംവിധാനം – സജ്ന നജാം, വസ്ത്രാലങ്കാരം – സമീറ സനീഷ്, ഡബ്ബിംഗ് – ഹരിശാന്ത്, വിമ്മി മറിയം ജോര്‍ജ്ജ്, മേയ്ക്ക് അപ് – മനോജ്, മികച്ച കഥാകൃത്ത് – സിദ്ധാര്‍ത്ഥ് ശിവ (ഐന്‍), ചായാഗ്രാഹകന്‍ – അമല്‍ നീരദ് ,കലാ സംവിധായകന്‍ – ഇന്ദുലാല്‍, ശബ്ദ മിശ്രണം – ഹരികുമാര്‍, കുട്ടികളുടെ ചിത്രം 'അങ്കുരം',ബാലതാരം – മാസ്റ്റര്‍ അദ്വൈത് ( അങ്കുരം) – അന്ന ഫാത്തിമ (രണ്ടു പെണ്കുട്ടികള്‍).

എഴുപത്തി അഞ്ചോളം മലയാള ചലച്ചിത്രങ്ങളില്‍ നിന്ന് ജോണ് പോള്‍, ഭദ്രന്‍, മധുപാല്‍, ബാലു കിരിയത്ത്, ഓമനകുട്ടി, രഞ്ജിത്ത്, സണ്ണി ജോസഫ്, ഹംസ തുടങ്ങിയവര്‍ അടങ്ങിയ ജൂറി അംഗങ്ങള്‍ ആണ് ജേതാക്കളെ തിരഞ്ഞെടുത്തത്.