രൂപയ്ക്കൊപ്പം സിംഗപ്പൂര്‍ ഡോളറും ഇടിഞ്ഞു ,സിംഗപ്പൂര്‍ പ്രവാസികള്‍ക്ക് നേട്ടമില്ല

0

സിഗപ്പൂര്‍ : യുവാന്‍റെ  വില കുറയ്ക്കാന്‍ ചൈന തീരുമാനിച്ചതോടെ ഏഷ്യയിലെ ഒട്ടുമിക്ക കറന്‍സികളും കൂപ്പുകുത്തി .എന്നാല്‍ അമേരിക്കന്‍ ഡോളര്‍ മാത്രമാണ് ഈ അവസരത്തില്‍  നേട്ടമുണ്ടാക്കിയത് .ഇതോടെ ഒരു അമേരിക്കന്‍ ഡോളറിനു 65.50 രൂപ എന്ന നിലയിലേക്ക് വിനിമയനിരക്ക് വളര്‍ന്നു .

അമേരിക്കയിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇതുമൂലം നേട്ടമുണ്ടായപ്പോള്‍ യുവാന്റെ വിലയിടിവിനൊപ്പം സിംഗപ്പൂര്‍ ഡോളറും ഇടിഞ്ഞത് സിംഗപ്പൂരിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി .കേവലം 50 പൈസയുടെ ഉയര്‍ച്ച മാത്രമാണ് സിഗപ്പൂര്‍ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കില്‍ ഉണ്ടായത് .എന്നാല്‍ വരും ദിവസങ്ങളില്‍ സിംഗപ്പൂര്‍ ഡോളര്‍ ശക്തിയായി തിരിച്ചു വരുമെന്നും അമേരിക്കന്‍ ഡോളറുമായി 1.30 എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രവചനം .ഇതോടൊപ്പം ഇന്ത്യന്‍ രൂപയും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള സാധ്യതയും നിലവിലുണ്ട് .അതുകൊണ്ട് സിംഗപ്പൂര്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് ഇതേ നിരക്കില്‍ തുടരാനുള്ള സാധ്യതയാണ് കാണുന്നത് .കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക്‌ ഒഴുകുന്നത്‌ രൂപയ്ക്ക് നെട്ടമാകുന്നുണ്ട്‌ 

LEAVE A REPLY