മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു

0

കൊലാംലപൂര്‍ : മലേഷ്യയിലെ മലയാളികള്‍ക്ക് പ്രധാനമന്ത്രി ശ്രീ.മൊഹമ്മദ് നജീബ് തുന്‍ റസാക്ക് ഓണാശംസകള്‍ നേര്‍ന്നു ."കൊയ്ത്തിന്‍റെയും ,ദൈവത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്ന ആഘോഷപൂര്‍വമായ ഓണത്തിന്‍റെ ഈ സമയത്ത് മലേഷ്യയിലെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നു " എന്നാണ് അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചത് .

ലോകമെബാടുമുള്ള മലയാളികള്‍ വെള്ളിയാഴ്ച തിരുവോണം ആഘോഷിക്കുകയാണ് .പ്രവാസികളുടെ ഓണഘോഷങ്ങളും ഒട്ടും കുറവുവരാതെ കേരളതനിമയില്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വിവിധ മലയാളി സംഘടനകള്‍ .