ഇന്ത്യന്‍ സഞ്ചാരികളുടെ പത്ത് പ്രിയ വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ‘സിംഗപ്പൂര്‍’ ഒന്നാം സ്ഥാനത്ത്

0

Photo: Dragonfly's Photography

ഹോട്ടല്‍ ഡോട്ട് കോമിന്റെ ഹോട്ടല്‍ പ്രൈസ് ഇന്‍ഡക്സ് (HPI) സര്‍വേ പ്രകാരം, ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ പത്ത് പ്രിയ വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ നിന്നും  ഹോട്ടല്‍ ഡോട്ട് കോം വഴി ഈ വര്‍ഷം പകുതി വരെ ബുക്ക് ചെയ്ത ആയിരത്തോളം ഹോട്ടലില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.

ഇതുവരെ ഒന്നാം സ്ഥാനത്ത് ആയിരുന്ന ദുബായിയെ കടത്തിയാണ് ലയണ് സിറ്റി ഒന്നാം സ്ഥാനത്ത് എത്തിയത്. ദുബായ് രണ്ടാം സ്ഥാനത്തും, ബാങ്കോക് മൂന്നാം സ്ഥാനത്തുമാണ്. സഞ്ചാരികളുടെ പ്രിയ നാടുകളായ ലണ്ടനും, ന്യൂയോര്‍ക്കുമായി, യു കെയും, യു എസും ഇപ്പോഴും ഇന്ത്യന്‍ സഞ്ചാരികളെ വശീകരിച്ചു കൊണ്ടിരിക്കുന്നു. ലണ്ടന്‍ നാലാം സ്ഥാനത്തും, ന്യൂയോര്‍ക്ക് അഞ്ചാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്തുള്ള തായ്ലാന്റിലെ പട്ടായ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് പാരീസ് ആണ്. തൊട്ടു പുറകെ എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍ ഹോങ്കോങ്, ലാസ് വേഗസ്, ഇന്തോനേഷ്യയിലെ ബാലി തുടങ്ങിയ സ്ഥലങ്ങളാണ്. കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്ന മലേഷ്യയെ പിന്‍തള്ളിയാണ് ബാലി ഇത്തവണ ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്.

ഇതേ സമയം വിദേശികള്‍ക്ക് പ്രിയങ്കരമായ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

വിദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചു ഡല്‍ഹിയും, മുംബായും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഉദ്യാന നഗരമായ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും, ബീച്ചുകളുടെ നാടായ ഗോവ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. തൊട്ടു പുറകെ ചെന്നൈ, ഹൈദരാബാദ്, ജെയ്പൂര്‍, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളാണ്. പൂനെ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നും കൊച്ചിയും, തിരുവന്തപുരവും പത്താം സ്ഥാനത്തും. കൊച്ചിയ്ക്കൊപ്പം തിരുവനന്തപുരം ഈ വര്‍ഷമാണ് ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്.