വിമാന നിര്‍മ്മാണ രംഗത്തേക്ക് ചൈന

0

വിമാന നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങിക്കൊണ്ട്  ചൈന, തന്റെ ആദ്യ ലാര്‍ജ് പാസഞ്ചര്‍ ജെറ്റ് എയര്‍ ലൈനര്‍ ആയ ‘C 919’,  ‘ഷാന്‍ഗായി പുഡോങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി’ല്‍ ഇന്നലെ നടന്ന ചടങ്ങില്‍ വച്ച് ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, സ്പെഷ്യല്‍ ഗസ്റ്റ്സ് തുടങ്ങി ചടങ്ങില്‍ പങ്കെടുത്ത നാലായിരത്തോളം പേര്‍ക്ക് മുന്നില്‍ വന്‍ ആഘോഷങ്ങളോടെ പ്രദര്‍ശിപ്പിച്ചു. ബോയിംഗ്, എയര്‍ ബസ് കന്പനികൾക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് വിമാന നിര്‍മ്മാണ മേഖലയിലേക്കുള്ള ചൈനയുടെ പുതിയ കാല്‍ വയ്പ്പ്.

നൂറ്റി അറുപത്തെട്ടു പാസഞ്ചര്‍ സീറ്റുകളുള്ള, വീതി കുറവായ, 5,555 km ദൂരം യാത്ര ചെയ്യാവുന്ന, ഇരട്ട എഞ്ചിനുകളോട് കൂടിയ ‘കൊമെഴ്ഷ്യല്‍ എയര്‍ ക്രാഫ്റ്റ് കോര്‍പറേഷന്‍ ഓഫ് ചൈന’യുടെ ‘കോമാക് 919’ ഇന്നലെയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ബോയിംഗ് 737, എയര്‍ ബസ് A320 ഇവയുമായി ഉപമിക്കുന്ന C919 കാഴ്ചയിലും, അത്യാധുനിക ടെക്നോളജിയിലും, ഇവയ്ക്കൊപ്പം നില്‍ക്കുന്പോൾ ഇതിന്റെ വില അന്‍പതു മില്ല്യന്‍ യു എസ് ഡോളര്‍ ആയേക്കാമെന്നാണ് അനുമാനം, ഇത് മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കുറഞ്ഞതാണ്. വിമാന നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിന് ഇത് വളരെ സഹായകരമായേക്കും. ഇതിനകം അഞ്ഞൂറ്റി പതിനേഴോളം വിമാനങ്ങൾ നിര്‍മ്മിക്കാനുള്ള ഓര്‍ഡറും ലഭിച്ചു കഴിഞ്ഞു കന്പനിയ്ക്ക്. രണ്ടായിരത്തി പതിനാറോടെ ആദ്യ യാത്ര തുടങ്ങിയേക്കാമെന്നാണ് സൂചന.