പാരീസ് ആക്രമണത്തിന് പിന്നില്‍ ഐസിസ്

0

പാരീസ് – ഫ്രാന്‍സ് തലസ്ഥാനമായ പാരീസ് ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ഇസ്‍ലാമിക്  സ്റ്റേറ്റ്സ്  (ഐസിസ്) ആണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഒലാന്‍ഡെ സ്ഥിരീകരിച്ചു.

പാരീസില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലും മരിച്ചവരുടെ എണ്ണം 130 ആയി.  കൂടാതെ, ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആയുധധാരികളായ എട്ട് പേരും ചാവേറുകളും അടങ്ങിയ സംഘമാണ് അക്രമണം നടത്തിയതെന്ന് പ്രസിഡന്‍റ് ഒലാന്‍ഡെ അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്നാണ് ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നത്. തിരക്കേറിയ ബാറുകള്‍, റെസ്‌റ്റോററ്റുകള്‍, ഹാളുകള്‍, ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും പ്രസിഡന്‍റ് പറഞ്ഞു. ആക്രമണം ഫ്രാന്‍സിനെതിരായ യുദ്ധം തന്നെയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഒലാന്‍ഡെ വ്യക്തമാക്കി.

ഇതിനിടെ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. തങ്ങളുടെ ചാവേറുകളാണ് പാരീസില്‍ ആക്രമണം നടത്തിയതെന്ന് ഐസിസ് വ്യക്തമാക്കി. ഖലീഫയുടെ സാമ്രാജ്യം കുരിശിന്‍റെ വീട് ആക്രമിച്ചുവെന്നായിരുന്നു ഐസിസ് അനുകൂലികളുടെ ട്വിറ്റര്‍ സന്ദേശം.

സിറിയന്‍ അഭയാര്‍ഥികളെ ഫ്രാന്‍സ് സ്വീകരിക്കുന്നതും സഖ്യകക്ഷികളുമായ് ചേര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റിനെ ആക്രമിക്കുന്നതുമാണ് ഭീകരാക്രമണത്തിന് കാരണമെന്ന് കരുതാന്‍.

ഐസിസിന് ആക്രമണം നടത്താന്‍ വിപുലമായ തോതില്‍ ആഭ്യന്തരസഹായം ലഭിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഒലാന്‍ഡെ വ്യക്തമാക്കി. മൂന്ന് ദീവസത്തേയ്ക്ക് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സെഷന്‍ ചേരുമെന്ന് ഒലാന്‍ഡെ വ്യക്തമാക്കി.