വികസനം ലക്ഷ്യമാക്കി നരേന്ദ്ര മോഡി

0
ഫോട്ടോ: ലിജേഷ് ഫോട്ടോഗ്രാഫി

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി സിംഗപ്പൂര്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പ്രധാന മന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ആയിരുന്നു ഇത് . സിംഗപ്പൂര്‍ കണ്ട ഏറ്റവും വലിയ ഇന്ത്യന്‍ സമൂഹത്തെ സാക്ഷി നിര്‍ത്തി നരേന്ദ്ര മോഡി എന്ന ഇന്ത്യന്‍ ജനതയുടെ നവ വികസന പ്രതീക്ഷ രാക്ഷ്ട്ര ഭാഷയുടെ സുന്ദരവും പ്രബുദ്ധവുമായ ഒഴുക്കിലൂടെ സിംഗപ്പൂര്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങി.

സിംഗപ്പൂര്‍ സമയം 8.17 ന് നിറഞ്ഞ ജനാവലിയുടെ ഹര്‍ഷാരവം നിറഞ്ഞ വേദിയിലേക്ക് തന്‍റെ സ്വതസിദ്ധമായ എളിമയോടെ നാമോ എന്ന മോഡി കടന്നു വന്നത്. സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ  ദീപാവലി അലങ്കാരങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങിയ പ്രധാന മന്ത്രി സംസാരിച്ചു തീരുമ്പോള്‍  ഒരു രാജ്യത്തിനോട് ഇത്രമേല്‍ സ്നേഹം നമുക്കും ഉണ്ടെന്നു തോന്നിപ്പോകും.

നിരവധി നൃത്ത  കലാരൂപങ്ങള്‍  നിറഞ്ഞ വേദിയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും കലാരൂപങ്ങള്‍  അവതരിപ്പിക്കപ്പെട്ടു. വിവിധ സ്കൂളുകള്‍, സാംസ്കാരിക  സ്ഥാപനങ്ങള്‍ എന്നിവര്‍ നൃത്ത-സംഗീത രൂപങ്ങള്‍ വേദിയില്‍ എത്തിച്ചു.

മറ്റെന്തിനെക്കാളും മോഡി തന്നെ ആയിരുന്നു താരം. കഥകളിലുടെയും ഉപമകളുടെയും പിന്‍ബലത്തില്‍ പറഞ്ഞ ഓരോ വരിയും ആരവത്തോടെ ആണ് സിംഗപ്പൂര്‍ എറ്റു  വാങ്ങിയത്.

ഇന്ത്യയുടെ സംസ്കാരത്തിലെ  വാസുദധൈവ കുടുംബകം എന്ന സങ്കല്‍പം ലോകത്തിനു വാക്കിലൂടെയല്ല, ജീവിച്ചു കാണിച്ചു കൊടുത്തു ഭാരതം . ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നത് ഒരു വലിയ സംസ്കാരത്തില്‍ വളര്‍ന്നുവന്ന ജനതയുടെ ലോകം എന്ന രീതിയില്‍ ആണ്. ഒരു രാജ്യം വളരുന്നത്‌ രാജ്യവാസികളുടെ ശക്തി കൊണ്ട് മാത്രമാണ്. രാജ്യനിര്‍മ്മിതി രാജ്യ പുരോഗതി  എന്നിവ രാജ്യവാസികളുടെ സംഭാവനയാണ്. അത് നല്‍കേണ്ട ചുമതല നാം ഓരോ ഇന്ത്യക്കാര്‍ക്കും ഉണ്ടെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അമ്പതു വര്‍ഷം കെണ്ട് എങ്ങനെ വളരാം എന്ന് കണ്ടു പഠിക്കാനും പകര്‍ത്താനും സിംഗപ്പൂര്‍ എന്ന രാജ്യത്തില്‍ ഏറെ ഉണ്ട് എന്ന് മോഡി പറഞ്ഞു. അന്തരിച്ച ആധുനിക സിംഗപ്പൂരിന്‍റെ പിതാവ് ലീ ക്വാന്‍ യൂവിനെ അദ്ദേഹം അനുസ്മരിച്ചു. അമ്പതു വര്‍ഷം കൊണ്ട് നമുക്ക് എന്ത് വളര്‍ച്ച ആണ് ഉണ്ടായത് എന്ന് നാം ആലോചിക്കണം. ഇനിയും പുരോഗതി നേടാത്ത നാടായി ഇന്ത്യ തുടരണോ എന്ന് മോഡി ചോദിച്ചു. സ്വപ്നവും സ്വപ്നത്തിനു വേണ്ട സമര്‍പ്പണവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് സിംഗപ്പൂരിന്റെ വളര്‍ച്ച കാണിച്ചു നല്‍കുന്നത് എന്ന് മോഡി പറഞ്ഞു

ഇന്ത്യന്‍ ജനതയുടെ മാറിവരുന്ന വികസന വിശാല ചിന്തയെ മോഡി പ്രകീര്‍ത്തിച്ചു. താന്‍ എന്ന സാധാരണ മനുഷ്യന്‍-ഒരു ചായക്കാരന്‍  ആയ താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്യാസ് സബ്സ്ഡി ഉപേക്ഷിച്ച പല  നാല്പത് ലക്ഷം ഇന്ത്യന്‍ ജനതയെ അദ്ദേഹം സ്നേഹത്തോടെ ഓര്‍മിച്ചു. ആ വികാരം ഉള്‍ക്കൊള്ളുന്ന ഒരു വിശാല മനസ്സുള്ള ഒരു ജനതയുടെ ദേശം ഏത് ഉയരത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ പറ്റില്ല എന്ന് മോഡി പറഞ്ഞു.  സ്വാമി വിവേകാനന്ദന്റെ സ്വപ്നം സഫലമാകാനുള്ള സമയം എത്തി  എന്നും വികസനം വരമ്പോള്‍ നാം കണ്ണടച്ച് നില്‍ക്കുക അല്ല വേണ്ടത് എന്നും പറയുമ്പോള്‍ ജനാവലി കൈയടിയോടെ ആണ് ഓരോ വരിയും ഏറ്റു വാങ്ങിയത്.

ഓരോ ഇന്ത്യനും ഭാരതീയതയെ നെഞ്ചിലേറ്റി അതില്‍ അഭിമാനിച്ചു ലോകത്തിനു മുന്നില്‍ നിന്നാല്‍ ലോകം നമ്മെ തേടി വരും എന്ന് ഇന്റര്‍നാഷണല്‍ യോഗ ഡേ കുറിച്ച് പരാമര്‍ശിച്ച് മോഡി പറഞ്ഞു.

ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം അളന്നു മുറിച്ച വാക്കുകളാല്‍ കാച്ചി കുറിക്കിയ, സത്ത ഊര്‍ന്ന, രാജ്യ സ്നേഹം നിറഞ്ഞ ആര്‍ക്കും മറു വാക്കില്ലാത്ത ഒന്നായി കേള്‍വിക്കാര്‍ക്ക്. ഒരിക്കല്‍ പോലും ഒരു രാഷ്ട്രീയമായ ഒരു വാക്ക് പോലും വരാതെ ആരോടും ഒരു വിദ്വേഷം പുലര്‍ത്താതെ ഇന്ത്യ-ഭാരതം അതിന്റെ വികസനം അതില്‍ ഊന്നി മാത്രം ആയിരുന്നു പ്രസംഗം.

ഊര്‍ജ്ജം, യുവ ജനക്ഷേമം, വിദേശ കാര്യം, നഗര വികസനം, വാര്‍ത്താ വിനിമയം , ഗതാഗതം, തുടങ്ങി ഒരു രാജ്യത്തിന്‍റെ എണ്ണപ്പെട്ട എല്ലാ മേഖലയും എങ്ങനെ വളരണം അതിനു എന്ത് വേണം , താന്‍ അതിനു എന്ത് ചെയ്യുന്നു എന്ന് അക്കമിട്ടു പറയാന്‍ അദ്ദേഹം മറന്നില്ല.

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ പരമാവധി ഉപയോഗിക്കേണ്ടതിന്റെ അത്യാവശ്യം സരസ്സമായി അവതരിപ്പിച്ചത് സദസ്സ് നാന്നായി ആസ്വദിച്ചു.  ഇരുപത്തി നാല് മണിക്കൂര്‍ വൈദ്യുതി എന്നത് ഇന്ത്യയില്‍ ഇന്നും ഒരു സ്വപ്നം മാത്രം ആണെന്നും അത് കണ്ടില്ല എന്ന് നടിക്കാനേ പറ്റാത്ത അവസ്ഥ മാറണം എന്നും, മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരാളും ഇല്ല എന്നാല്‍ അത് ചാര്‍ജ് ചെയ്യാന്‍ അടുത്ത ഗ്രാമത്തില്‍ പോണം എന്നായിരുന്നു മോഡിയുടെ ചിരിയോടെ ഉള്ള തമാശ.
 
സിംഗപ്പൂര്‍ ഐ ടി ഇ പോലെ യുള്ള സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിക്കുക വഴി ലോകോത്തര പഠന നിലവാരം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രാപ്യമാകും. അത് പോലെ പല ലോക രക്ഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് മോഡി പറഞ്ഞു.  തദ്ദേശ വാസികള്‍ക്ക് തൊഴില്‍ നല്‍കാം എന്ന വ്യവസ്ഥയില്‍ കമ്പനികളെ ഇന്ത്യയിലേക്ക്‌ കൊണ്ട് വന്നാല്‍  യുവാക്കള്‍ക്ക് ഭാരതത്തില്‍ തന്നെ ജോലി കിട്ടാന്‍ സാധ്യത ഏറും.

വിദേശ സന്ദര്‍ശനം വേറും ഒരു പ്രഹസനം അല്ലെന്നും മതിയായ  ഉഭയകക്ഷി ബന്ധം എന്നും ഒരു മുതല്‍ക്കൂട്ടാണ് എന്നും മോഡി പറഞ്ഞു .. ഇറാനിലും, യമനിലും ലിബിയയിലും പെട്ട ആയിരങ്ങളെ ദുരിതത്തില്‍ നിന്നും തിരികെ കൊണ്ട് വന്നത് ആ രാജ്യങ്ങളുമായി ഉണ്ടാക്കിയ സ്നേഹബന്ധം കൊണ്ടാണ്. ഒരു രാജ്യങ്ങള്‍ക്കും ഒറ്റയ്ക്കു നില്‍ക്കുക അസംഭവ്യമാണ് എന്ന് മോഡി ഓര്‍മ്മിപ്പിച്ചു.

വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ഇന്നൊരു കമ്പോളം എന്നല്ല മറിച്ച് ഇന്ത്യയെ ഒരു വ്യാപാര പങ്കാളിയായി കാണാന്‍ ആണ് മോഹം . മാറ്റം കണ്ടു തുടങ്ങി എന്ന് മോഡി പറഞ്ഞു. FDI  എന്നാല്‍ അത് ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ എന്ന്  കാണാന്‍ ആണ് തനിക്ക് ആഗ്രഹം എന്നാല്‍ ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് ഇന്ത്യയുടെ വികസനം സാധ്യമാക്കിയാല്‍ അതില്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്നു എന്ന് മോഡി പറഞ്ഞു. ഇന്ത്യന്‍ കറന്‍സിക്കു ആഗോള തലത്തില്‍ മൂല്യം കിട്ടാന്‍ വേണ്ട നിലപാട് ഇന്ത്യ എടുത്തു തുടങ്ങി. റുപീ ബോണ്ട്‌ ഇതിനു ഉദാഹരണം ആയി മോഡി ചൂണ്ടി കാട്ടി.
 
2030 വര്‍ഷത്തോടെ നാല്പത് ശതമാനം എനര്‍ജി നോണ്‍ ഫോസിലില്‍ നിന്നും ഉണ്ടാക്കാന്‍ ഇന്ത്യ തീരുമാനിച്ചു .  ഇതില്‍ സിവില്‍ നുക്ലിയര്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ പല ലോക രാജ്യങ്ങളും യുറേനിയം ഉള്‍പ്പടെ നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നു . ഇത് ഇന്ത്യയുടെ മേല്‍ ഉള്ള വിശ്വാസം കൊ&#336