കൊഹിന്നൂര്‍ രത്‌നത്തിനായ് പാക്കിസ്ഥാനില്‍ നിന്നും അവകാശവാദം

0

ഭാരതത്തിന്‍റെ വിലമതിക്കാന്‍ കഴിയാത്ത രത്നമായ കോഹിനൂര്‍ ഡയമണ്ട് വിട്ടു തരണമെന്ന് പറഞ്ഞ് എലിസബത്ത് രാജ്ഞിക്കെതിരെ പാക്കിസ്ഥാന്‍ അഭിഭാഷകന്‍ ലാഹോറിലെ കോടതിയില്‍ നിവേദനം സമര്‍പ്പിച്ചു. ജാവേദ് ഇക്ബാല്‍ ജാഫ്രി എന്ന അഭിഭാഷകനാണ് അമൂല്യ രത്നം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യയില്‍ നിന്നുമുള്ള ഈ 105 കാരറ്റ് ഡയമണ്ട് മുഗള്‍ രാജാക്കന്മാര്‍, പേര്‍ഷ്യന്‍ യോദ്ധാക്കള്‍, അഫ്ഗാന്‍ ഭരണാധികാരികള്‍ തുടങ്ങി ഒട്ടേറെ കൈകള്‍ മാറി മറിഞ്ഞാണ് പഞ്ചാബ് മഹാരാജാവിന്‍റെ കൈകളില്‍ എത്തുന്നത്. ദേവിയുടെ ആഭരണമായി ചാര്‍ത്തിയ രത്നം പിന്നീട് അദ്ദേഹത്തിന്‍റെ മകനായ ദുലീപ് മഹാരാജയുടെ ഭരണ കാലത്താണ് കൈമാറ്റം ചെയ്യപ്പെട്ടത്. 1850 ല്‍ വിദേശ പര്യടനത്തിനു പോയപ്പോഴാണ് വിക്ടോറിയ രാജ്ഞിക്ക് ഈ രത്നം സമ്മാനമായി ദുലീപ് നല്‍കിയത്. പിന്നീട് ഇത് ബ്രിട്ടീഷ് രാജ കിരീടത്തില്‍ പതിച്ചു.

എലിസബത്ത് രാജ്ഞിയുടെ അമ്മ അണിഞ്ഞിരുന്ന കിരീടത്തില്‍ പതിച്ചിരുന്ന ഈ രത്നം 2002 ല്‍ രാജ്ഞിയുടെ മൃതദേഹത്തിനൊപ്പം പൊതു ദര്‍ശനത്തില്‍ വച്ചിരുന്നു. മുന്‍പ് എലിസബത്ത് രാജ്ഞിയുടെ ഇന്ത്യ പര്യടന സമയത്ത് രത്നം തിരിച്ചു നല്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ ഡേവിഡ് കാമറൂണ് അത് തിരസ്ക്കരിക്കുകയായിരുന്നു.

വിവാദ പരമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്ത പാക്കിസ്ഥാന്‍ കാരനായ ജാവേദ് ഇക്ബാല്‍ പഞ്ചാബില്‍ നിന്നുമുള്ളതാണ്. ഇന്ത്യയും പാക്കിസ്ഥാനുമായി ഭാരതം വിഭജിച്ചപ്പോള്‍ കൂടെ പകുത്തു നല്കിയ പഞ്ചാബില്‍ നിന്നുമാണ് ഇദ്ദേഹം. അതിനാല്‍ ഇത് പഞ്ചാബിന്‍റെ ഭാഗം ചേര്‍ന്ന പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ഇന്ത്യന്‍ അഭിഭാഷകര്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ ആവശ്യം ലണ്ടന്‍ ഹൈകോര്‍ട്ടില്‍ സമര്‍പ്പിക്കാന്‍ നിയമ നടപടികള്‍ തുടങ്ങിയ സമയത്താണ് പുതിയ അവകാശവാദം

സമ്പന്ന രാജ്യമായിരുന്ന ഇന്ത്യയില്‍ നിന്നും രത്നങ്ങളും, സ്വര്‍ണ്ണങ്ങളും, വിലപ്പെട്ട ഗ്രന്ഥങ്ങളും, തുടങ്ങി അമൂല്യമായ പലതുമാണ് ബ്രിട്ടീഷ് ഭരണ കാലത്ത് നമുക്ക് നഷ്ട്ടപ്പെട്ടത്. കോഹിനൂര്‍ രത്നം ഭാരതത്തിനു തന്നെ അവകാശപ്പെട്ടതാണ്. വിധിക്കായ് കാത്തിരിക്കാം.