എമേര്‍ജിംഗ് പുകയില ഉത്പന്നങ്ങള്‍ക്ക് ഡിസംബര്‍ 15 മുതല്‍ നിരോധനം

0

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ എമേര്‍ജിംഗ് പുകയില ഉത്പന്നങ്ങള്‍ക്ക് ചൊവ്വാഴ്ച (ഡിസംബര്‍ 15) മുതല്‍  നിരോധനം..

സിംഗപ്പൂര്‍ ഹെല്‍ത്ത് മിനിസിട്രി നേരത്തെ തന്നെ,  എമേര്‍ജിംഗ് പുകയില (e-cigarettes) ഉത്പന്നങ്ങളുടെ നിരോധനം രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് ഈ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു.

നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ നിലവില്‍ സിംഗപ്പൂരില്‍ ലഭ്യമല്ല. "ഇത്തരം പുകയില ഉത്പന്നങ്ങള്‍ക്ക് സിംഗപ്പൂര്‍ വിപണിയില്‍ ഭാവിയില്‍ ആവശ്യം ഉയര്‍ന്നു വരാതിരിക്കാനാണ് നിരോധനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മിനിസിട്രി ഓഫ് ഹെല്‍ത്ത് അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍:
പുകയില്ലാത്ത ചുരുട്ട്, പുകയില്ലാത്ത ബീഡി, പുകയില്ലാത്ത സിഗരറ്റ്; ദ്രാവാക രൂപത്തിലുള്ള പുകയില അല്ലെങ്കില്‍ നിക്കോട്ടിന്‍; ശരീരത്തു പുരട്ടുവാനോ, കുത്തിവയ്ക്കാനോ ഉപയോഗിക്കുന്ന നിക്കോട്ടിന്‍ അഥവാ, പുകയില അടങ്ങിയ ഉത്പന്നങ്ങള്‍;ഇലക്ട്രോണിക് നിക്കോട്ടിനില്‍ ഉപയോഗിക്കുന്ന പുകയിലയുടെയോ, നിക്കോട്ടിന്‍റെയൊ പ്രത്യുല്‍പ്പന്നങ്ങള്‍

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനായിരം ഡോളര്‍ പിഴയോ, ആറു മാസത്തെ തടവോ അല്ലെങ്കില്‍ പിഴയും, ജയില്‍വാസവും ഒരുമിച്ചായിരിക്കും ശിക്ഷ. രണ്ടാം തവണയും നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം ഡോളര്‍ പിഴയൊ പ്രന്ത്രണ്ട് മാസത്തെ ജയില്‍ ശിക്ഷയോ. അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചായിരിക്കും ശിക്ഷ.

രണ്ടാം ഘട്ട നിരോധനം പ്രാദേശിക വിപണിയിലുള്ള പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. മൂക്കില്‍ പൊടി, ഗുട്ഖ, മറ്റു വായില്‍ ഉപയോഗിക്കുന്ന  പുകയില ഉത്പന്നങ്ങളും രണ്ടാം ഘട്ട നിരോധനത്തില്‍ ഉള്‍പ്പെടും.

പുകയില്ലാത്ത ഇ-സിഗരറ്റ്, ലോ-റിസ്ക്‌ ടോബറ്റോ (LOW RISC Tobato) എന്നീ ആദ്യ വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ ഒട്ടേറെപ്പേര്‍ ഉപയോഗിച്ച് വരുന്നുണ്ട്. സാധാരണ സിഗരറ്റും പുകയില ഉത്പന്നങ്ങളും നിരോധിക്കാതെ ഇത്തരം ഉത്പന്നങ്ങളുടെ നിരോധനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് ടോബാകോ പോളിസി വിദഗ്ദര്‍ രംഗത്തെത്തിയിരുന്നു.