എണ്‍പത്തി എട്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0

എണ്‍പത്തി എട്ടാമത് ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡോള്‍ബി തിയേറ്ററിലെ നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഫെബ്രുവരി 28നു നടന്നു.

മികച്ച നടനായി ലിയാനാര്‍ഡോ ഡികാപ്രിയോയും, മികച്ച നടിയായി ബ്രയി ലാര്‍സനും തിരഞ്ഞെടുക്കപ്പെട്ടു. നിരവധി തവണ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഡികാപ്രിയോയ്ക്ക് ഇത്തവണയാണ് സ്വര്‍ണ്ണ ശില്പ്പം സ്വന്തമാക്കാന്‍ സാധിച്ചത്. 'ദി റെവെനന്റ്' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് പുരസ്ക്കാരം. ഇതേ ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. അലെഹാന്‍ഡ്രോ ആണ് ബെസ്റ്റ് ഡയറക്ടര്‍. 'റൂം' എന്ന ചിത്രത്തിലെ അമ്മ റോളിന്റെ മികവാണ് ബ്രയി ലാര്‍സനു പുരസ്ക്കാരം നേടിക്കൊടുത്തത്. 'സ്പോട്ട് ലൈറ്റ്' ആണ് മികച്ച ചിത്രം. ടോം മാക്‌ കാത്തിയുടെ ഈ ചിത്രത്തിന് ആണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും.

 'ഡാനിഷ് ഗേള്‍' ലെ അഭിനയത്തിലൂടെ അലീഷിയ വിക്കന്തര്‍ മികച്ച സഹനടിയായി. മികച്ച സഹനടനായി ത്രില്ലര്‍ മൂവിയായ 'ബ്രിഡ്ജ് ഓഫ് സ്പയ്സി'ലെ അഭിനയത്തിന് മാര്‍ക്ക് റയ്ലാന്‍സും തിരഞ്ഞെടുക്കപ്പെട്ടു.

 ജയിംസ് ബോണ്ട്‌ ചിത്രമായ 'സ്പെക്റ്ററി'ലെ "റൈറ്റ് ഓണ്‍ ദ വോള്‍.." എന്ന ഗാനത്തിന് സാം സ്മിത്ത് ആന്‍ഡ്‌ ജിമ്മി ടീമിനാണ് ബെസ്റ്റ് ഒറിജിനല്‍ സോങ്ങിനുള്ള അവാര്‍ഡ്‌. 'ദ റെവെനന്റ്'ന്റെ ചായാഗ്രാഹകൻ ഇമ്മാനുവല്‍ ആണ് ബെസ്റ്റ് സിനിമാറ്റൊഗ്രാഫര്‍. ആസിഫ് കപാടിയയുടെ 'ആമി' ആണ് മികച്ച ഡോക്യുമെന്ററി.

ബെസ്റ്റ് ഫിലിം എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിങ്ങ്, ഹെയര്‍ സ്റ്റൈല്‍ & മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങി ഏറ്റവും അധികം അവാര്‍ഡുകള്‍ ലഭിച്ചത് 'മേഡ് മാക്സ് : ഫ്യൂരി റോഡ്‌' എന്ന ചിത്രത്തിനാണ്.

മലയാളികള്‍ക്കും അഭിമാനിക്കാം. ബെസ്റ്റ് അനിമേറ്റഡ് ഫീച്ചര്‍ ആയ 'ഇന്‍സൈഡ് ഔട്ട്'‌ എന്ന ചിത്രത്തില്‍ തിരുവനന്തപുരത്ത്കാരനായ സാജൻ സ്കറിയയുടെ കയ്യൊപ്പും പതിഞ്ഞിട്ടുണ്ട്.. ചിത്രത്തിന്റെ കാരക്ടര്‍ സൂപ്പര്‍വൈസര്‍ ആണ് സാജന്‍.

ഹോളിവുഡ് താരം ക്രിസ് റോക്ക് ആണ് ഷോ അവതരിപ്പിച്ചത്.