വൈറല്‍ വീഡിയോ: മാര്‍ബിളുകള്‍ തീര്‍ക്കുന്ന മാന്ത്രിക സംഗീതം

0


രണ്ടായിരം മാര്‍ബിളുകള്‍ തീര്‍ക്കുന്ന മൃദുല സംഗീതം യൂ ട്യൂബില്‍ വൈറല്‍ ആകുന്നു. ഒന്‍പത് മില്യണിലധികം ജനങ്ങളാണ് മൂന്നു ദിവസം മുന്‍പ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടിട്ടുള്ളത്.

മാര്‍ബിളുകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ അത്ഭുത സംഗീത ഉപകരണം നിര്‍മ്മിച്ചത് സ്വീഡിഷ് സംഗീതജ്ഞനായ മാര്‍ട്ടിന്‍ മോലിന്‍ ആണ്. മരപ്പലകകളും മറ്റും ഉപയോഗിച്ച് കൈകള്‍ കൊണ്ട് പണിത ഈ സംഗീത ഉപകരണത്തില്‍ വളരെ മൃദുലവും, മനോഹരവുമായ സംഗീതമാണ് ഗോലികളുടെ ചലനം വഴി ഉണ്ടാകുന്നത്.  'ദ വിന്‍റെര്‍ ഗാര്‍ട്ടന്‍ മാര്‍ബിള്‍ മെഷിന്‍' എന്നാണ് മാര്‍ട്ടിന്‍ ഇതിനു പേര് നല്‍കിയിരിക്കുന്നത്. ഗോലികളുടെ ചലനം നിയന്ത്രിക്കുന്നത് ഉപകരണത്തില്‍ ഘടിപ്പിച്ച നിരവധി ഉത്തോലകങ്ങളും, ഗിയറുകളും  ആണ്. ഫണലുകള്‍ വഴി നീങ്ങുന്ന മാര്‍ബിളുകള്‍ ഉപകരണത്തില്‍ ഘടിപ്പിച്ച ഡ്രമ്മുകളിലും, ഗിറ്റാറിലും തട്ടിയാണ് സംഗീതം പുറപ്പെടുവിക്കുന്നത്. പതിനാലു മാസത്തോളം എടുത്തു ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍.