ഇനി ഫുട്ബോളിലും തേഡ് അമ്പയര്‍

0

Source:FIFA.com

ക്രിക്കറ്റ് മത്സരങ്ങളിലെപ്പോലെ ഫുട്ബോള്‍ മത്സരങ്ങളില്‍ തേഡ് അമ്പയര്‍മാരുടെ സഹായം തേടാന്‍ ഇന്‍റര്‍ നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ. എഫ് എ. ബി)  തീരുമാനിച്ചു. വെയില്‍സില്‍ നടന്ന 130 മത് ആനുവല്‍ ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. ഫിഫ പ്രസിഡന്ര് ജിയാനി ഇന്‍ഫന്രിനോയാണ് ബോര്‍ഡിന്രെ തീരുമാനം വിശദീകരിച്ചത് . ലോകത്തിന്രെ പല കോണുകളില്‍നിന്നുള്ള ഏറെകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പച്ചകൊടി ലഭിച്ചത്.

നാലു അടിയന്തര സാഹചര്യങ്ങളില്‍ റഫറിമാര്‍ക്ക് തേഡ് അമ്പയറിന്രെ സഹായം തേടുന്നതിനാണ് ബോര്‍ഡ് അംഗീകാരം നല്‍കുന്നത്. ഗോളടിക്കുമ്പോള്‍, ചുവപ്പുകാര്‍ഡ് കാണിക്കേണ്ടി വരുമ്പോള്‍, പെനാല്‍ട്ടി നിശ്ചയിക്കാന്‍, കളിക്കിടെ ഏതെങ്കിലും പ്രശ്നങ്ങള്‍ക്കിടെ കൃത്യമായി കളിക്കാരാരെന്ന് തിരിച്ചറിയാന്‍ എന്നീ നാലു സാഹചര്യങ്ങളിലാണ് വീഡിയോ പരിശോധിച്ച് തീരുമാനം എടുക്കാന്‍  റഫറിമാര്‍ക്ക് കഴിയുക.

എന്നാല്‍  കൃത്യമായ പരീക്ഷണങ്ങള്‍ക്കു ശേഷം 2017-18 സീസണിലാണ് തേഡ് അമ്പയര്‍മാരുടെ ക്യാമറാകണ്ണുകള്‍ ഗ്രൗണ്ടില്‍ ചുവടുറപ്പിക്കുക.