ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള അവാര്‍ഡ് സിംഗപ്പൂര്‍ ചാന്‍ഗിയ്ക്കും, ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും

0
Changi Airport : image courtesy-Changi Airport Facebook Page

എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള 2015 ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡുകള്‍ സിംഗപ്പൂര്‍ ചാന്‍ഗിയ്ക്കും (ബെസ്റ്റ് എയര്‍പോര്‍ട്ട് ബൈ റീജിയന്‍), ഡല്‍ഹി ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും (ബെസ്റ്റ് എയര്‍പോര്‍ട്ട് ബൈ സൈസ്) .

എണ്‍പതിലധികം രാജ്യങ്ങളിലായി മുന്നൂറോളം വിമാനത്താവളങ്ങളിലെ  5,50,000ത്തിലധികം യാത്രക്കാരില്‍ നടത്തിയ സര്‍വ്വേ പ്രകാരമാണ് മികച്ച വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തത്. എയര്‍പോര്‍ട്ടിന്റെ വൃത്തി, സ്റ്റാഫുകളുടെ പെരുമാറ്റം, ഭക്ഷണ ശാലകള്‍, സുഖ സൗകര്യങ്ങള്‍, തുടങ്ങി യാത്രക്കാര്‍ക്ക് വേണ്ട പല സൗകര്യങ്ങളും കണക്കിലെടുത്താണ്  അവാര്‍ഡ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ബെസ്റ്റ് എയര്‍പോര്‍ട്ട് ബൈ റീജിയന്‍, ബെസ്റ്റ് എയര്‍പോര്‍ട്ട് ബൈ സൈസ്, ബെസ്റ്റ് എയര്‍പോര്‍ട്ട് ബൈ റീജിയന്‍ ആന്‍ഡ് സൈസ് എന്നീ അവാര്‍ഡുകള്‍ ആണ് എയര്‍പോര്‍ട്ട് നിലവാരം വര്‍ദ്ധിപ്പിക്കുവാന്‍ ACI വര്‍ഷം തോറും നല്‍കി വരുന്നത്.

Indira Gandhi International Airport : Image courtesy-Delhi Airport facebook Page

മികച്ച വിമാനത്താവളങ്ങള്‍ (പ്രദേശത്തെ അടിസ്ഥാനമാക്കി)

ഏഷ്യ പസഫിക് മേഖലയില്‍ ഒന്നാം സ്ഥാനം പങ്കു വച്ചത് സിംഗപ്പൂര്‍ ചാന്‍ഗി എയര്‍പോര്‍ട്ടും, സീയൂള്‍ ഇന്‍ഷിയൊന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ആണ്.

രണ്ടാം സ്ഥാനം മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡല്‍ഹി ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഷാന്‍ഗായി പ്യുഡോന്‍ഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ബീജിംഗ് കാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സാന്യ ഫീനിക്സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ക്കാണ്.

ആഫ്രിക്കയില്‍ മൗറീഷ്യസിലുള്ള എയര്‍പോര്‍ട്ട് ആണ് ഏറ്റവും മികച്ചത്, യൂറോപ്പില്‍ മോസ്കോ, പല്‍കോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സോചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുതലായ എയര്‍പോര്‍ട്ടുകള്‍ ഒന്നാം സ്ഥാനം പങ്കു വച്ചു, നോര്‍ത്ത് അമേരിക്കയില്‍ ഇന്ത്യാനപോലിസ്  ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും, ലാറ്റിന്‍ അമേരിക്കയില്‍ ഗായക്കിലും ഒന്നാമതായി,

മിഡില്‍ ഈസ്റ്റില്‍ ക്വീന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഒന്നാമതായപ്പോള്‍ അബുദാബി, ദോഹ എയര്‍പോര്‍ട്ടുകള്‍ രണ്ടാം സ്ഥാനം പങ്കു വച്ചു.

മികച്ച വിമാനത്താവളങ്ങള്‍ (വലുപ്പത്തെ അടിസ്ഥാനമാക്കി)

വര്‍ഷത്തില്‍ 25 മുതല്‍ 40 മില്യണ്‍ യാത്രക്കാരുടെ വിഭാഗത്തില്‍ ഒന്നാമത് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും, ഡല്‍ഹി ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമാണ്.

2 മുതല്‍ 5 മില്യണ്‍ യാത്രക്കാര്‍ : ജയ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

5 -15 മില്യണ്‍ യാത്രക്കാര്‍ : സാന്യ ഫീനിക്സ്  ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

15- 25 മില്യണ്‍ യാത്രക്കാര്‍ : സീയൂള്‍ ഗിംപോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

40 മില്യണില്‍ കൂടുതല്‍ യാത്രക്കാര്‍ : സിംഗപ്പൂര്‍ ചാന്‍ഗി, സീയൂള്‍ ഇന്‍ഷിയൊന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

മികച്ച വിമാനത്താവളങ്ങള്‍ (പ്രദേശത്തെയും, വലുപ്പത്തെയും അടിസ്ഥാനമാക്കി)

ഏഷ്യ പസഫിക്

വര്‍ഷത്തില്‍ 2 മുതല്‍ 5 മില്യണ്‍ യാത്രക്കാര്‍ : ജയ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

5 -15 മില്യണ്‍ യാത്രക്കാര്‍ : സാന്യ ഫീനിക്സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

15- 25 മില്യണ്‍ യാത്രക്കാര്‍ : സീയൂള്‍ ഗിംപോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

25 – 40 മില്യണ്‍ യാത്രക്കാര്‍ : ഡല്‍ഹി ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

40 മില്യണില്‍ കൂടുതല്‍ യാത്രക്കാര്‍ : സീയൂള്‍ ഇന്‍ഷിയൊന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

അവാര്‍ഡുകള്‍ ഓസ്ട്രേലിയയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ നല്‍കുന്നതാണ്.