ഐഫോണ്‍ 6 സെപ്റ്റംബര്‍ 19-ന് സിംഗപ്പൂരില്‍ ,വില 988 മുതല്‍ 1448 ഡോളര്‍ വരെ

0

 

യു എസ് : ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കുന്ന ഐഫോണ്‍ 6 ആഗതനായി. ഐഫോണ്‍ ശ്രേണിയിലെ ആറാമനായ  ഐഫോണ്‍ 6 നു പുറമെ ഐഫോണുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ സ്‌മാര്‍ട്ട്‌ വാച്ച്‌ മൊബൈല്‍ വാലറ്റ്‌ സംവിധാനമായ ആപ്പിള്‍ പേ തുടങ്ങിയവയുടെ അവതരണവും നടന്നു. 4.7 ഇഞ്ച്‌ വലുപ്പത്തിലുള്ള ഐഫോണ്‍ 6 നൊപ്പം 5.5 ഇഞ്ച്‌ വലുപ്പത്തിലുള്ള ഐഫോണ്‍ 6 പ്ലസും ആപ്പിള്‍ അവതരിപ്പിച്ചു.

ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമെന്നാണ്​ പുതിയ ലോംഞ്ചിംഗിനെ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്‌ വിശേഷിപ്പിച്ചത്.ഏറ്റവും പുതിയ ഐ.ഒ.എസ്​ 8 ഓപ്പറേറ്റിംഗ്​ സിസ്റ്റമാണ്​ ആപ്പിള്‍ പുതിയ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ ആരോഗ്യം നിരീക്ഷിച്ച്​ റിപ്പോര്‍ട്ട്​ നല്‍കാനുള്ള ഹെല്‍ത്ത്​ കിറ്റ്​, മെസഞ്ചര്‍ ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈല്‍ ഇന്‍റര്‍നെറ്റ്​ വ‍ഴി വോയ്​സ്​ കോളുകള്‍ ചെയ്യാനുള്ള സംവിധാനം, ക്വിക്ക്‌ ടൈപ്പ്​ കീബോര്‍ഡ്​, 8 മെഗാപിക്സല്‍ ഐസൈറ്റ്​ കാമറ, 64 ബിറ്റ്​ പ്രൊസ്സസ്സര്‍ തുടങ്ങി ഒട്ടേറെ പുതുമുകള്‍ ഈ ഫോണുകളിലുണ്ട്.എ8 പ്രോസസറാണ് ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സീപിയൂവിനേക്കാള്‍ 20 ശതമാനം അധിക വേഗതയും 50 ശതമാനം അധിക ഗ്രാഫിക്‌സും നല്‍കുന്നതാണ് പുതിയ പ്രോസസര്‍. ഇതിന് പിന്തുണയേകാനായി എം8 എന്ന മോഷന്‍ കോ പ്രോസസറും നല്‍കിയിരിക്കുന്നു. വളരെ സമയം തുടര്‍ച്ചയായി ഉപയോഗിച്ചാലും ചൂടാകാത്ത വിധത്തിലാണ് പുതിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. ഐഫോണ്‍ 5 എസിന്റെ ബാറ്ററി കപ്പാസിറ്റിയോട് ഏകദേശം അടുത്തുതന്നെ നില്‍ക്കുന്ന ബാറ്ററിയാണ് ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. 3ജി സര്‍വ്വീസില്‍ ഐഫോണ്‍ 6-ല്‍ 14 മണിക്കൂര്‍ സംസാരസമയം ലഭിക്കുമ്പോള്‍ ഐഫോണ്‍ പ്ലസില്‍ ഇത് 24 മണിക്കൂറാണ്.

യു .എസ്, ആസ്ട്രേലിയ, കനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, ജപ്പാന്‍, പോര്‍ട്ടോറികോ, സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ ലഭ്യമാകും.