എക്‌സിറ്റ് പോളുകളെ ശരിവച്ച് കേവല ഭൂരിപക്ഷം മറികടന്ന് എൻ.ഡി.എ ലീഡ്

0


ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവയ്‌ക്കുന്ന തരത്തിൽ എൻ.ഡി.എയ്‌ക്ക് ശക്തമായ മുന്നേറ്റം. ഏറ്റവും പുതിയ ഫലസൂചനകളിൽ മാജിക്കൽ നമ്പരായ 272 സീറ്റിന്റെ ഭൂരിപക്ഷം എൻ.ഡി.എ മറികടന്നു. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. നിലവില്‍ 300 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് തുടരുകയാണ്.

ക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻ.ഡി.എയാണ് മുന്നേറുന്നത്. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനാണ് ലീഡ്. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. കേരളത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

അതിനിടെ കോൺഗ്രസ് സഖ്യം നൂറ് സീറ്റുകളിൽ ലീഡ് തുടരുകയാണ്. കേരളത്തിൽ വ്യക്തമായ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. 20 ഇടങ്ങളിലും യു.ഡി.എഫ് മുന്നേറുമ്പോള്‍, എല്‍.ഡി.എഫ് ലീഡ് നില പിന്നിലേക്ക് പോയി.