കണ്ണൂര്‍: അഴീക്കലിലെ മീങ്കുന്ന് മുച്ചിരിയന്‍ കാവിലെ   തെയ്യാനുഷ്ഠാനത്തിനിടെ തെങ്ങിന്‍റെ മുകളില്‍ നിന്നും വീണ് കോലക്കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത തെയ്യം കോലധാരി ശ്രീ സുമേഷ് പെരുവണ്ണാന് (40) ആണ് അപകടം  സംഭവിച്ചത്. ഇപ്പോള്‍ അദ്ദേഹം മംഗലാപുരത്ത് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

പുരാണകഥയിലെ കഥാപാത്രമായ “ബപ്പൂരാന്‍” തെയ്യത്തിന്റെ കോലത്തിനിടെ യാണ് അപകടം പിണഞ്ഞത്. തെയ്യം പുരാവൃത്തങ്ങളില്‍ കുറെ  ദേവതമാര്‍ ആര്യനാട്ടില്‍നിന്നും  മരക്കപ്പലില്‍  മലനാട്ടില്‍  എത്തിയതായി  പറയപ്പെടുന്നുണ്ട്. ആ മരക്കപ്പലിന്റെ കപ്പിത്താന്‍ ആണ് ബപ്പൂരാന്‍,  ബപ്പിരിയന്‍ എന്നീ  പേരുകളില്‍ വടക്കേ  മലബാറില്‍ തെയ്യമായി  കെട്ടിയാടുന്നത്‌. കാണികള്‍ക്ക് ഒരുപാട് നര്‍മമുഹുര്‍തങ്ങള്‍ സമ്മാനിക്കുന്ന ഒരു തെയ്യമാണ്‌ ഇത്. കാണികളുമായുള്ള  നര്‍മസംവാദങ്ങള്‍ക്കൊടുവില്‍ ബപ്പൂരാന്‍ തെയ്യം നല്ല ഉയരമുള്ള തെങ്ങിന്‍റെ  മുകളിലേക്ക് കാല്‍ത്തള പോലുമില്ലാതെ വലിഞ്ഞു കയറുന്നു. കപ്പിത്താന്‍  കപ്പലിന്‍റെ പാമരത്തില്‍ കയറി ചുറ്റുപാടും വീക്ഷിക്കുന്നതിനെ ഓര്‍മ്മിപ്പിക്കുവാനാണ് ഈ ചടങ്ങ് നടത്തുന്നത്. തെങ്ങിന്‍റെ ഏറ്റവും മുകളില്‍ കയറി നര്‍മചേഷ്ടകള്‍ നടത്തി  ഒടുവില്‍ തെയ്യം തെങ്ങിന് താഴെയിറങ്ങുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി ഈ ക്ഷേത്രത്തില്‍ ശ്രീ സുമേഷ് പെരുവണ്ണാന്‍ തന്നെയാണ് പ്രസ്തുത തെയ്യം കെട്ടിയാടുന്നത്‌. തെങ്ങിന്‍റെ ഏറ്റവും മുകളില്‍ എത്തിയ തെയ്യം പെട്ടെന്ന് എങ്ങനെയോ പിടിവിട്ട് താഴോട്ട് വീഴുകയായിരുന്നു. ഉടനെതന്നെ നാട്ടുകാര്‍ കണ്ണൂര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുകയുമായിരുന്നു.

സുമേഷ് പെരുവണ്ണാന് രണ്ടില്‍ക്കൂടുതല്‍ മേജര്‍ ശസ്ത്രക്രിയകള്‍ ഉടന്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ അഭിപ്രായം. തെയ്യസ്നേഹികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മകളും മറ്റും  സുമേഷ് പെരുവണ്ണാനെ സഹായിക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. 91-8281697435(Mahesh), 91-8156813088 (Vishnu)  എന്നീ  നമ്പരുകളില്‍ ആശുപത്രിയില്‍ ഉള്ള സുമേഷ് പെരുവണ്ണാന്‍റെ ബന്ധുക്കളെ ബന്ധപ്പെടാം. സുമേഷ്  സഹായ നിധിയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍  താഴെ  ചേര്‍ക്കുന്നു.

Raghunathan KK,kannothum kandy house,
Syndicate Bank, Maloor,
a/c no 42452210016369,
IFSC NO SYNB0004245,

വീഡിയോ:

കണ്ണൂര്‍ അഴീക്കലിലെ ബപ്പിരിയന്‍ തെയ്യം apakadam

കണ്ണൂര്‍ അഴീക്കലിലെ മീങ്കുന്ന് മുച്ചിരിയന്‍ കാവിലെ തെയ്യാനുഷ്ഠാനത്തിനിടെ തെങ്ങിന്‍റെ മുകളില്‍ നിന്നും വീണ് പ്രശസ്ത തെയ്യം കോലധാരി ശ്രീ സുമേഷ് പെരുവണ്ണാനെ മംഗലാപുരത്ത് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പുരാണകഥയിലെ കഥാപാത്രമായ “ബപ്പൂരാന്‍” തെയ്യത്തിന്റെ കോലത്തിനിടെ യാണ് അപകടം പിണഞ്ഞത്. ദേവതമാര്‍ മലനാട്ടില്‍ എത്തിയ മരക്കപ്പലിന്റെ കപ്പിത്താന്‍ ആണ് ബപ്പൂരാന്‍. കാണികള്‍ക്ക് ഒരുപാട് നര്‍മമുഹുര്‍തങ്ങള്‍ സമ്മാനിക്കുന്ന ഒരു തെയ്യമാണ്‌ ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക്…

PravasiExpress 发布于 2017年2月25日

LEAVE A REPLY