ഗൂഗിള്‍ ‘അലോ ’ എത്തിപോയി

0

ഗൂഗിളിന്റെ മെസേജ് ആപ്ലിക്കേഷനായ അല്ലോ പുറത്തിറങ്ങി.വാട്ട്‌സ്ആപ്പ് കുത്തകയാക്കി വച്ച സ്മാര്‍ട് മെസേജിങ് രംഗത്തേക്ക് ‘അലോ’യെ തുറന്നിടുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘അലോ’ മെസേജിങ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ലോകം മുഴുവന്‍ ലഭ്യമായിത്തുടങ്ങി.

സ്മാര്‍ട്ട് റിപ്ലേയാണ് അല്ലോയുടെ ഏറ്റവും വലിയ സവിശേഷത.ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍ സെക്യൂരിറ്റി Transport Layer Securtiy (TLS) ഉപയോഗിച്ചാണ് അല്ലോയിലെ എല്ലാ ചാറ്റുകളും എന്‍ക്രിപ്റ്റ് ചെയ്തിട്ടുള്ളത്. നിലവിലുള്ള മെസേജ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ എല്ലാ സൌകര്യങ്ങളും അല്ലോയിലും ലഭ്യമാക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ അല്ലോ പ്രവര്‍ത്തനക്ഷമമാണ്.

കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലായിരുന്നു ‘അലോ’ ( Google Allo ) യുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യഷ്യല്‍ ഇന്റലിജന്‍സ് ( AI ) സങ്കേതത്തിന്റെ പിന്തുണയോടെയാണ് അലോ പ്രവര്‍ത്തിക്കുന്നത്.ഗൂഗിള്‍ അല്ലോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടര്‍,ഡ്രൈവ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളിലെ വിവരങ്ങള്‍ അലോയിലേക്ക് സിങ്ക് ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ സെര്‍ച്ചിംഗ് സംവിധാനത്തില്‍ അല്ലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് സഹായകമാകും.കൂടാതെ ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും അല്ലോയില്‍ ഉണ്ട്. ഗ്രൂപ്പ് ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. സെര്‍ച്ച് ചെയ്ത് കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇപ്പോള്‍ അലോ ഉപയോഗിക്കാം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് ആപ്പ് സ്‌റ്റോറിലും ‘അലോ’ ലഭ്യമാണ്.