ഗൂഗിൾ അലോ വാട്‌സ് ആപ്പിനേക്കാള്‍ മികച്ചതാണെന്നു പറയാനുള്ള കാരണങ്ങള്‍

0

വാട്സാപ്പിനെ വീഴ്ത്താന്‍ ഗൂഗിള്‍ തുറന്നുവിട്ട  അലോ ആപ്പ് പണി തുടങ്ങിക്കഴിഞ്ഞു. അലോയുടെ പല പ്രത്യേകതകളും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച മെസ്സഞ്ചർ ആപ്പായി അറിയപ്പെടുന്ന വാട്സാപ്പ് ഏറെ പിന്നിലാണെന്നാണ് അലോ ഉപയോഗിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വെറും ഒരു ടെക്സ്റ് മെസ്സേജിംഗ് ആപ്പ് എന്നതിൽ കവിഞ്ഞ് ചില കിടിലൻ പ്രത്യേകതകളാണ് അലോയെ വേറിട്ട് നിർത്തുന്നത്.

ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോർട്ടാന എന്നിവയിൽ നിന്നും വ്യത്യസ്തമായി ചാറ്റ് വിൻഡോയിൽ മാത്രം മര്യാദയ്ക്ക് പണിയെടുക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് അലോ ഉപയോക്താക്കൾക്ക് ഏറെ ഉപകാരിയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് വഴി വെബില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ചാറ്റില്‍ ഉപയോഗിക്കാനും യൂ ട്യൂബ് വീഡിയോകള്‍ എംബഡ് ചെയ്യാനും കഴിയും. മെസേജുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ക്ക് അസിസ്റ്റന്റ് ഉപയോഗിച്ച് സുഹൃത്തുക്കളെ വിളിക്കാനും സാധിക്കും.

അലോയുടെ സ്മാർട് റിപ്ലെ സേവനമാണ് മറ്റൊരു മികവായി വിലയിരുത്തപ്പെടുന്നത്. ഉപയോക്താക്കളുടെ സമയം ലാഭിക്കാനായി ഇത് ഓട്ടോമാറ്റിക് റിപ്ലെ നിര്‍ദേശിക്കും. ടെക്സ്റ്റ് വായിക്കാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ സംവിധാനം. തുടക്കത്തില്‍ ഈ നിര്‍ദേശങ്ങള്‍ സിമ്പിളായിരിക്കും. പക്ഷെ അലോ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവ് ഉപയോഗിക്കുന്ന ശൈലികളും മറ്റും തിരിച്ചറിഞ്ഞ് അതിനു യോജിക്കുന്ന തരത്തിലുള്ള റിപ്ലെകള്‍ ലഭ്യമാക്കും.

വാട്സാപ്പുമായി താരതമ്യം ചെയ്യുമ്പോൾ അലോയെ മികച്ചതാക്കുന്ന മറ്റൊരു പ്രത്യേകതയാണ് ‘ഇൻകോഗ്നിറ്റോ ചാറ്റ്’. ഈ സൗകര്യം തിരഞ്ഞെടുത്ത ശേഷം നമ്മൾ നടത്തുന്ന ചാറ്റുകൾ ഒരു നിശ്ചിത സമയം കഴിയുമ്പോൾ തനിയെ ഡിലീറ്റ് ആയി പോകും.

ബുദ്ധിപരമായ മറുപടികള്‍ ഉറപ്പാക്കുന്നതിന് ഗൂഗിളിന്റെ ഇമേജ് തിരിച്ചറിയല്‍ സോഫ്റ്റുവെയറുമായാണ് അലോ വന്നിരിക്കുന്നത്. ഇതിന് ഓരോ ചിത്രങ്ങളിലെയും വ്യത്യാസം തിരിച്ചറിഞ്ഞ് അതിനു യോജിക്കുന്ന പ്രതികരണങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയും.വാട്സ്ആപ്പിൽ പത്തു ഫോട്ടോകൾ മാത്രമേ ഒരു സമയം അയക്കാൻ സാധിക്കുന്നുള്ളൂ എങ്കിൽ അലോയിൽ അതിലിരട്ടി ഫോട്ടോകൾ ഒരുമിച്ചയാക്കാം.അതായത് ഇരുപത് ഫോട്ടോകൾ വരെ ഒറ്റയടിക്ക് അലോയിൽ നിന്ന് അയക്കാൻ കഴിയും. പ്രാഥമികമായി അലോ ഉപയോഗിക്കുന്നത് നിങ്ങളുടെ ഫോണ്‍ നമ്പറാണ്. എന്നാല്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ ജി.മെയില്‍ അക്കൗണ്ടുമായി ഈ ആപ്പിനെ സിങ് ചെയ്യാം. പ്രധാനപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും ഇതില്‍ ലഭ്യമാകും. വാട്സ്ആപ്പിനേക്കാൾ മികച്ച സ്റ്റിക്കർ ശേഖരവും , സ്മൈലികളും,സ്റ്റിക്കറുകളും ഡൗൺലോഡ് ചെയ്യാനുള്ള അവസരവും അലോയെ വാട്സാപ്പിനേക്കാൾ ഒരു പടി മുന്നിലേക്ക് ഉയർത്തി നിർത്തുന്നു. എന്തായാലും വാട്ട്‌സ്അപ്പ്-ആലോ  പോര് ഏറുന്നതോടെ കൂടുതല്‍ നല്ല ഫീച്ചരുകളുമായി വാട്ട്‌സ്അപ്പ് വരുമെന്ന പ്രതീക്ഷയിലാണ് ലോകം.