മോക്‌സ്.എ 6’ വൈറസ് ആപ്പിളിന് ഭീഷണിയാകുന്നു

0

 

ആപ്പിള്‍ മാക്ക് ഉപഭോക്താക്കള്‍ക്ക് മോക്‌സ്.എ (Mokes.A) എന്ന ഈ വൈറസിന്റെ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ വൈറസ് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയത് കാസ്പറസ്‌കി ലാബിലെ ഗവേഷകന്‍ സ്റ്റെഫാന്‍ ഒര്‍ട്‌ലോഫാണ്.

വൈറസ് ബാധിച്ചാല്‍ ഓരോ 30 സെക്കന്റിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറസ് എടുത്ത് കൊണ്ടിരിക്കും.കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്ന എല്ലാ കീകളെപ്പറ്റിയുള്ള വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടും. ഈ വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ വിദൂരത്തിരുന്ന് നിയന്ത്രിക്കാനും ഹാക്കര്‍ക്ക് സാധിക്കും.വിശ്വസിനീയമല്ലാത്ത  ഉറവിടങ്ങളില്‍  നിന്നും  സോഫ്റ്റ്‌വെയറുകള്‍  ഇന്‍സ്റ്റാള്‍  ചെയ്യാതിരിക്കുന്നതോടൊപ്പം ഓപ്പറേറ്റിംഗ്  സിസ്റ്റവും  കൃത്യമായി  അപ്‌ഡേറ്റ്  ചെയ്യുകയും ചെയ്താല്‍  വൈറസ് ബാധയില്‍  നിന്ന്  രക്ഷപ്പെടാം എന്ന് വിദഗ്ധര്‍ പറയുന്നു.