കടലിന്‍റെ ഭംഗി അനാവരണം ചെയ്ത് അക്വേറിയ കെഎല്‍സിസി

0
ജലജീവിതത്തിന്‍റേയും കടലിന്‍റെ അടിത്തട്ടിന്‍റേയും വശ്യമായ സൗന്ദര്യം  അനാവരണം ചെയ്യുന്ന സീ അക്വേറിയമാണ്‌ ക്വാലാലംപൂര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്‌ അടിയിലുള്ള അക്വേറിയ കെഎല്‍സിസി.

ജലനിരപ്പില്‍നിന്നും 300 മീറ്റര്‍ താഴെയാണ് ഇത് സ്ഥിതിചെയ്യുന്നത്.  കണ്ണാടി കൊണ്ട് നിര്‍മ്മിച്ച ഒരു തുരങ്കം എന്ന് തന്നെ പറയാം. എന്നാല്‍ ഇതിന് രണ്ട് തട്ടുകള്‍ ഉണ്ട്.

കടലിനുള്ളില്‍ പോയ അനുഭവം സമ്മാനിക്കും ഇങ്ങോട്ടേക്കുള്ള യാത്ര.60,000 ചതുരശ്ര അടിയാണ് കടലിനുള്ളിലെ അത്ഭുത ലോകത്തിന്‍റെ വിസ്തൃതി.
തലയ്ക്കു മുകളില്‍കൂടി വലിയ സ്രാവുകളും,ആമകളും പലതരം നിറങ്ങളിലും ആകൃതിയിലുമുള്ള മത്സ്യങ്ങളും അതിശയിപ്പിക്കുന്ന ജലജീവികളും,അവയുടെ ജീവിതലോകവും ഇത് നമുക്ക് കാണിച്ച് തരും.

സ്‌കൂള്‍ കുട്ടികള്‍ക്കും ജന്തുശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ക്കും പഠനയാത്രയും ഒരുക്കിയിട്ടുണ്ടിവിടെ. 2003ലാണ് ഇതിന്‍റെ പണി ആരംഭിച്ചത്. 2005 ഓഗസ്റ്റ് മാസത്തില്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.