കട്ടപ്പയുടെ ‘ബാഹുബലിയ്ക്ക്’ സിംഗപ്പൂരില്‍ ‘കട്ടറിലീസ്’ , 30 തീയേറ്ററുകളിലായി ദിവസേനെ 55000 സീറ്റുകള്‍.

0

സിംഗപ്പൂര്‍ :ഇന്ത്യന്‍ സിനിമയ്ക്ക്‌ സിംഗപ്പൂരിലും ചരിത്രനിമിഷങ്ങള്‍.ഒരു ഇന്ത്യന്‍ സിനിമ 3 ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയാണ്  ബാഹുബലി 2-ലൂടെ സിംഗപ്പൂര്‍ ബോക്സ് ഓഫീസില്‍ സംഭവിച്ചിരിക്കുന്നത്.കൂടാതെ സിംഗപ്പൂരിലെ 30-ഓളം വരുന്ന തീയേറ്ററുകളിലായി 55000 സീറ്റുകളാണ് സിനിമ ആസ്വാദകര്‍ക്കായി ലഭ്യമായിരിക്കുന്നത്.കബാലിയുടെയും ‘ഐ’-യുടേയും സിംഗപ്പൂര്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന റിലീസ് ആണ് ബാഹുബലി സിംഗപ്പൂരില്‍ നടത്തിയിരിക്കുന്നത്.

സീറ്റുകളുടെ എണ്ണംകൊണ്ട് വലിയ സിനിമാസായ റെക്സ് സിനിമാസ് ബീച്ച് റോഡില്‍ തെലുങ്ക് ഭാഷയിലുള്ള ബാഹുബലിയാണ് റിലീസ് ചെയ്തിരിക്കുന്നത് .ഒരു ഷോയ്ക്ക് ഏകദേശം 1000 പേര്‍ക്ക് വരെ ഒരുമിച്ചു കാണുവാന്‍ വിധത്തിലുള്ള തീയേറ്ററാണ് റെക്സ് ബീച്ച് റോഡ്‌.കൂടാതെ ലിറ്റില്‍ ഇന്ത്യയിലുള്ള റെക്സിലും തമിഴ് ഭാഷയില്‍ 3 സ്ക്രീനുകളിലായി ദിവസേനെ നിരവധി ഷോ പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നു.750-ഓളം പേര്‍ക്ക് ഇരിക്കാവുന്ന സ്ക്രീനുകള്‍ റെക്സ് ലിറ്റില്‍ ഇന്ത്യ തീയേറ്ററിലും ലഭ്യമാണ്.

സിംഗപ്പൂരിലെ പ്രധാന തീയേറ്റര്‍ നെറ്റ്വര്‍ക്കായ ഗോള്‍ഡന്‍ വില്ലേജില്‍ തമിഴ് ഭാഷയോടൊപ്പം ,ഹിന്ദി ഭാഷയിലും ബാഹുബലി പ്രദര്‍ശിപ്പിക്കുന്നു.ദിവസേന 90-ഓളം ഷോകളുമായാണ് ഗോള്‍ഡന്‍ വില്ലേജ് ബാഹുബലി ആരാധകര്‍ക്കായി നൂതനമായ തീയറ്ററുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.ഒരു സ്ക്രീനില്‍ 15 ഷോ വരെ പ്രദര്‍ശിപ്പിക്കുന്നത്  ബാഹുബലിയുടെ സ്വീകാര്യതയ്ക്കു തെളിവാണ്.

കാതെ സിനിമാസ് തമിഴ് ബാഹുബലിയുമായി ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.വെള്ളിയാഴ്ച മുതല്‍ ബാഹുബലി അഞ്ചോളം സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു .

ബീച്ച് റോഡിലെ കാര്‍ണിവല്‍ സിനിമാസ് തമിഴ് ,തെലുങ്ക് ,ഹിന്ദി ഭാഷകളിലെല്ലാം പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.ദിവസേനെ 9 ഷോകള്‍ വരെ കാര്‍ണിവല്‍ സിനിമാസില്‍ ലഭ്യമാണ്.500-നു മുകളില്‍ സീറ്റുകളുള്ള വലിയ തീയേറ്ററില്‍ ബാഹുബലി ആസ്വദിക്കാന്‍ കാര്‍ണിവല്‍ സിനിമാസില്‍ അവസരമുണ്ട്.

കൂടാതെ ഫിലിം ഗര്‍ഡേയിലും ഹിന്ദി ഭാഷയിലുള്ള ബാഹുബലി പ്രദര്‍ശനം നടക്കുന്നു.എഫ്ജി സിനിപ്ലക്സില്‍ ഇന്ത്യന്‍ സിനിമ വിരളമായാണ് റിലീസ് ചെയ്യാറുള്ളത് .

ലഭ്യമാകുന്ന വിവരമനുസരിച്ച് തുവാസ് വ്യൂസിലും ,എസ്ടു സിനിമാസിലും വെള്ളിയാഴ്ച മുതല്‍ ഷോകള്‍ ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയില്‍ സീറ്റുകള്‍ എല്ലാംതന്നെ വിറ്റുപോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.തമിഴ് ഭാഷയിലുള്ള ബാഹുബലിയ്കക്കാണ് സിംഗപ്പൂരില്‍ കൂടുതല്‍ ആവശ്യക്കാര്‍.മലയാളികള്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യക്കാര്‍ തമിഴ് ,തെലുങ്ക് ഭാഷയില്‍ ബാഹുബലി ആസ്വദിക്കുമ്പോള്‍ ഹിന്ദി ഭാഷയിലും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു.സിംഗപ്പൂരുകാരും ,മലേഷ്യക്കാരും ഉള്‍പ്പെടെയുള്ള വിദേശീയരും ബാഹുബലിയ്ക്കായി തീയേറ്ററുകളില്‍ എത്തുന്ന കാഴ്ച ബാഹുബലി എന്ന ഇന്ത്യന്‍ സിനിമയ്ക്ക്‌ ലഭിക്കുന്ന ബഹുമതിയ്ക്ക് തെളിവാണ്.